കുഞ്ഞിന്റെ സാംപിള്‍ ശേഖരിച്ചു; സംശയം പ്രകടിപ്പിച്ച് അനുപമ, വീഡിയോ എടുത്തില്ല
തിരുവനന്തപുരം: നവജാത ശിശുവിനെ നിയമവിരുദ്ധമായി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ എസ് ചന്ദ്രന്‍, അജിത് എന്നിവരുടെയും ഡിഎന്‍എ സാംപിള്‍ സേഖരിച്ചു. രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ നിന്നുള്ള വിദഗ്ധര്‍ നിര്‍മല ശിശുഭവനിലെത്തിയാണ് കുഞ്ഞിന്റെ സാംപിള്‍ ശേഖരിച്ചത്. ഉച്ചയോടെ രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ എത്തിയാണ് അനുപമയും അജിതും സാംപിളുകള്‍ നല്‍കിയത്. ഫലം രണ്ടുദിവസത്തിനകം അറിയുമെന്നാണ് വിവരം. ഫലം പോസിറ്റിവായാല്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ തടസമുണ്ടാകില്ല. എന്നാല്‍, കേസ് കുടുംബകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ നടപടികള്‍ വൈകാനിടയുണ്ട്. അനുപമയ്ക്ക് കുഞ്ഞിനെ സംരക്ഷിക്കാനുള്ള ശേഷിയുണ്ടോയെന്ന് ശിശുക്ഷേമസമിതി പരിശോധിക്കും.
അതേസമയം, ഡിഎന്‍എ സാംപിള്‍ ശേഖരിച്ചതില്‍ അട്ടിമറിസാധ്യത ആരോപിച്ച് അനുപമ രംഗത്തുവന്നു. സാംപിള്‍ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും അക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അനുപമ പറഞ്ഞു. സാംപിള്‍ ശേഖരിക്കുന്നതിന്റെ വിഡിയോ ചിത്രീകരിച്ചിരുന്നില്ല. ഫോട്ടോ മാത്രമാണ് എടുത്തത്. സാംപിള്‍ എടുക്കാന്‍ കൊണ്ടുവരുന്ന കുഞ്ഞ് എന്റെ തന്നെയാണോ എന്ന കാര്യത്തില്‍ എന്തെങ്കിലും ഉറപ്പുണ്ടോ എന്നും അനുപമ ചോദിക്കുന്നു.

കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്ന് ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെത്തിച്ചിരുന്നു. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും സാംപിളുകള്‍ ഒത്തുനോക്കുകയാണ് ഇനി ചെയ്യുക. കുഞ്ഞ് ഇപ്പോഴുള്ളത് പാളയത്തെ നിര്‍മല ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണം എന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. കുഞ്ഞിന്റെ വൈദ്യപരിശോധന തന്റെ സാന്നിധ്യത്തില്‍ വേണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 30ന് കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പായി എല്ലാ നടപടികളും പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുണ്ട്. ശേഷമാകും കുഞ്ഞിന്റെ കൈമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്നാണ് വിവരം.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളം വഴി കുഞ്ഞിനെ കൊണ്ടുവന്നത്. മൂന്ന് പൊലിസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതി അംഗവുമടക്കമുള്ള സംഘമാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ഈ സമയം അനുപമ ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നില്‍ സമരത്തില്‍ ആയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഘം ആന്ധ്രയിലെ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയത്. കേരളത്തിലെ ദത്ത് വിവാദങ്ങളെ കുറിച്ച് അറിഞ്ഞ ദമ്പതികള്‍ ആദ്യംകുഞ്ഞിനെ വിട്ടുതരാന്‍ തയാറായിരുന്നില്ല. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിട്ടുനല്‍കിയത്. ആന്ധ്രയിലെ മാതാപിതാക്കളുടെ അവസ്ഥ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications