ഷിജുഖാനെതിരെ ആസാദ്; ശിശു ക്ഷേമ സമിതിയുടെ അന്തസിനെ കുറിച്ച് പറയരുത്...
തിരുവനന്തപുരം: ദത്ത് നല്‍കല്‍ വിവാദത്തില്‍ പ്രതിക്കൂട്ടിലായ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ നല്‍കിയ വിശദീകരണത്തിനെതിരെ രാഷ്ട്രീയ നിരീക്ഷകര്‍ ഡോ. ആസാദ് മലയാറ്റില്‍. ശിശു ക്ഷേമ സമിതിക്ക് ദത്ത് നല്‍കുന്നതിന് ലൈസന്‍സ് ഇല്ലെന്ന പ്രചാരണം തെറ്റാണെന്നും സമിതിയെ അപമാനിക്കാന്‍ ശ്രമം നടക്കുന്നു എന്നുമായിരുന്നു ഷിജുഖാന്റെ പ്രതികരണം. അനുപമയുടെ പല പ്രസ്താവനകളും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വിമര്‍ശിച്ചു. ഇതിനെതിരെയാണ് ആസാദിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
കേരള ശിശുക്ഷേമ സമിതിയുടെ അന്തസ്സിനെക്കുറിച്ച് ഷിജുഖാന്‍ പറയരുത്. പച്ച മഷിയില്‍ ഒപ്പിട്ട ഒരു പത്രക്കുറിപ്പുകൊണ്ട് അവാസ്തവം വാസ്തവമാവില്ല. പൊതു സമൂഹത്തില്‍ ശിശുക്ഷേമസമിതിയെ ആരൊക്കെയോ അപമാനിക്കുന്നുവെന്നും അതിന്റെ ഉന്നതമായ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നുവെന്നും പരാതി പറയാന്‍ നാണമാവുന്നില്ലേ? ഷിജുഖാന്‍, താങ്കളാണതു ചെയ്തത്. മഹത്തായ ഒരു സ്ഥാപനത്തെയും ലക്ഷ്യത്തെയും താങ്കള്‍ അവഹേളിച്ചു. അവിടെയിരുന്നു ലജ്ജയോ കുറ്റബോധമോ ഇല്ലാതെ അതു തുടരുന്നു!

ദത്തു നല്‍കാനുള്ള അനുവാദമുണ്ട് സമിതിക്കെന്നും അങ്ങനെയൊരു ലൈസന്‍സില്ല എന്ന ആക്ഷേപം അപമാനകരമാണെന്നും ഷിജുഖാന്‍ പറയുന്നു. അതാണ് അദ്ദേഹത്തെ പൊള്ളിച്ചത്! ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ നിയമം പാലിക്കാതെ ഏതു വഴിക്കും വണ്ടി ഓടിക്കാമോ? ഏത് അനുവാദപത്രവും ആര്‍ക്കും ലഭിക്കുന്നത് നിയമത്തിനകത്ത് പ്രവര്‍ത്തിക്കാനാണ്. അമ്മയുടെ ( അനുപമയുടെ) പരാതി ലഭിച്ചിട്ടും എങ്ങനെ ഏത് അനുവാദപത്രത്തിന്റെ പിന്‍ബലത്തില്‍ ദത്തു കൊടുത്തു എന്നാണ് താങ്കള്‍ പറയേണ്ടത്. നിയമം ലംഘിച്ചുള്ള ദത്ത് മനുഷ്യക്കടത്തല്ലെങ്കില്‍ അത് എന്താണ് എന്നുകൂടി താങ്കള്‍ പറയണം.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...
കുടുംബ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്ന് മാധ്യമങ്ങള്‍ പറഞ്ഞ ലൈസന്‍സ് ഉണ്ടെന്നാണ് ശിശുക്ഷേമ സമിതി അവകാശപ്പെടുന്നത്. കോടതിയെ ബഹുമാനിക്കാത്തവര്‍ പൊതുസമൂഹത്തെ ബഹുമാനിക്കുമെന്നും ആ കോപ്പി പുറത്തു വിടുമെന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ. സാങ്കേതിക കാര്യങ്ങളില്‍ ഓഫീസ് രേഖകള്‍ ശരിയാക്കിയാല്‍ മതിയാവും. എന്നാല്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ശിശുക്ഷേമ സമിതി ഭാരവാഹികള്‍ക്കു കഴിയില്ല. അതിന്റെ ശിക്ഷ അവര്‍ നേരിട്ടേ മതിയാവൂ.
ഷിജുഖാന്റെ കഴിഞ്ഞ ദിവസത്തെ പത്രക്കുറിപ്പ് ഇങ്ങനെ- ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ശിശുക്ഷേമ സമിതിക്കുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രജിസ്‌ട്രേഷന് 2022 വരെ കാലാവധിയുണ്ട്. അനുമിതിയില്ലാതെയല്ല സമിതി പ്രവര്‍ത്തിക്കുന്നത്. മറിച്ചുള്ള പ്രചാരണം തെറ്റാണ്. ശിശു ക്ഷേമ സമിതിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അപലപനീയമായ നീക്കമാണിതെന്നും ഷിജു ഖാന്‍ പറഞ്ഞു.












Click it and Unblock the Notifications