പരാതി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പികെ ശ്രീമതി; നാളെ മുതല്‍ നിരാഹാരം കിടക്കുമെന്ന് അനുപമ
തിരുവനന്തപുരം: നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാന്‍ അതറ്റം വരെയും പോകും എന്ന് അനുപമ പറഞ്ഞത് വെറുതെയല്ല. നാളെ മുതല്‍ നിരാഹാരം കിടക്കുമെന്നാണ് അനുപമ എസ് ചന്ദ്രന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും വനിതാകമ്മീഷന് നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്. അനുപമയുടെ പരാതിയെക്കുറിച്ച് താന്‍ അറിഞ്ഞത് വൃന്ദ കാരാട്ട് പറഞ്ഞാണെന്ന് പികെ ശ്രീമതി പറഞ്ഞു.
വീണ്ടും പരാതി നല്കാന് അനുപമയോട് താന്‍ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയോട് താന്‍ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. അനുപമയുടെ പരാതി പരിഹരിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും പികെ ശ്രീമതി ചര്‍ച്ചയില്‍ പറഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് പാര്‍ട്ടി നിലപാടെന്നാണ് മന്ത്രി എം വി. ഗോവിന്ദന് ഇന്ന് പറഞ്ഞിരുന്നത്. വിഷയത്തെക്കുറിച്ച് കൂടുതല്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കുകയാണുണ്ടായത്. ഏറെ പ്രതിഷേധങ്ങള്‍ക്കും അനുപമയുടെയും, ഭര്‍ത്താവിന്റെയും പരാതികള്‍ക്കുമൊടുവില്‍ സംഭവത്തില്‍ അന്വേഷണവുമായി സര്‍ക്കാരും പൊലീസും രംഗത്തെത്തുകയായിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി ഡബ്ള്യുസി ചെയര്‍പേഴ്സന്റെ വാദം മന്ത്രി തള്ളുകയായിരുന്നു. പൊലീസ് ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു പൊലീസിന് സമിതിയില്‍ നിന്ന് ലഭിച്ച മറുപടി. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി. തുടര്‍ന്ന് ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കുകയും ചെയ്തു. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്ക്കും പരാതി നല്‍കിയെങ്കിലും ആരും മുഖവിലക്കെടുത്തിരുന്നില്ല. കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവില്‍ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ ആണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. തുടക്കം മുതല്‍ ഒളിച്ചുകളിച്ച പൊലീസും ഒടുവില്‍ അനങ്ങി തുടങ്ങി. പൊലീസ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം തേടി. എന്നാല്‍ കുട്ടി ദത്ത് പോയതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന മറുപടിയാണ് ശിശുക്ഷേമ സമതി പോലീസിന് നല്‍കിയത്. അഡോപ്ഷന്‍ ഏജന്‍സി, അനുപമ പ്രസവിച്ച നെയ്യാര്‍ മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയുടെ ദത്ത് നടപടി പൂര്‍ത്തിയായി എന്നിരിക്കെ ഇനി സര്‍ക്കാരും പോലീസും എടുക്കുന്ന നടപടിക്കാണ് കാത്തിരിക്കുന്നത്.

മുന്‍ എസ്എഫ്ഐ നേതാവായിരുന്ന അനുപമ എസ് ചന്ദ്രന് ഡിവൈഎഫ്ഐ നേതാവ് അജിത്തുമായി പ്രണയത്തിലാവുകയും വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിക്കുകയുമായിരുന്നു. അജിത്ത് വിവാഹിതനായതിനാലും, വിവാഹത്തിന് മുമ്പ് അനുപമ ഗര്‍ഭം ധരിച്ചതിനാലുമാണ് കുഞ്ഞിനെ മാതാപിതാക്കള്‍ ചേര്‍ന്ന് മാറ്റിയത്. ചേച്ചിയുടെ കല്യാണം കഴിഞ്ഞയുടന്‍ കുഞ്ഞിനെ തിരികെ നല്‍കാമെന്നും ശേഷം അജിത്തിനൊപ്പം ജീവിക്കാന്‍ അനുവദിക്കാമെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നതായി അനുപമ പറഞ്ഞിരുന്നു. പിന്നീടാണ് തന്നെ വീട്ടുകാര്‍ ചതിക്കുകയായിരുന്നു എന്ന് അനുപമക്ക് മനസിലായത്. എന്നാല്‍ അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ മാറ്റിയതെന്നായിരുന്നു കുടുംബം നല്കിയ വിശദീകരണം. എന്നാല്‍ തന്റെ സമ്മതമില്ലാതെയാണ് കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമ പറഞ്ഞത്. തുടര്‍ന്ന് വീടുവിട്ടിറങ്ങുകയായിരുന്നു. പിന്നീട് പരാതിയുമായി അധികൃതര്‍ക്ക് മുന്നിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ശിശുക്ഷേമ സമതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ നല്കിയ ഒക്ടോബര്‍ 22-ന് ശിശുക്ഷേമ സമിതിയില്‍ ലഭിച്ച ഒരു കുഞ്ഞിന്റെ ഡി.എന്‍.എ. പരിശോധന നടത്തിയിരുന്നതായി ശിശുക്ഷേമ സമിതി പറഞ്ഞിരുന്നു. എന്നാല്‍, ഇത് അനുപമയുടെ കുട്ടിയായിരുന്നില്ലെന്നാണ് അന്ന് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നത്. അതേസമയം ഇതേ ദിവസം മറ്റൊരു കുട്ടിയും അന്ന് ശിശു ക്ഷേമ സമിതിയില്‍ എത്തിയിരുന്നു. കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്താന്‍ സാധിച്ചിരുന്നില്ല. അപ്പോഴേക്കും കുട്ടി ദത്ത് പോയിരുന്നു.
Recommended Video

എട്ട് മാസമായപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അജിത്തുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞിരുന്നതെന്ന് അനുപമ പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങുന്നത് വരെ വീട്ട് തടങ്കലില്‍ തന്നെയായിരുന്നു ജീവിതം. എവിടെ പോയാലും ഒരാള്‍ കൂടിയൊപ്പം ഉണ്ടാകും ഭയാനകമായിരുന്നു ആ അവസ്ഥയെന്നും അനുപമ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അജിത്ത് വിവാഹിതനാണെന്നതാണ് വീട്ടുകാരുടെ വലിയ എതിര്‍പ്പിന് കാരണമായത്. മാത്രമല്ല വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതും അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാതിരുന്നതും വലിയ തോതിലുള്ള എതിര്‍പ്പിന് കാരണമായി. അബോര്‍ഷനു വേണ്ടി വീട്ടുകാര്‍ ഒരുപാട് നിര്‍ബന്ധിച്ചിരുന്നു എന്നാല്‍. ഈ കുഞ്ഞിനെ വളര്‍ത്താന്‍ തന്നെയായിരുന്നു രണ്ടുപേരും തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണത്തിലൈായിരുന്നു ഇവര്‍. അതിനായി കയറിയിറങ്ങാത്ത ഓഫീസുകളളുമില്ലെന്നും അനുപമ പറഞ്ഞിരുന്നു. അച്ഛനോട് വിധേയത്ത്വമുള്ള രീതിയിലായിരുന്നു പരാതി നല്കിയ ഇടങ്ങളിലെ ഉദ്യോഗസ്ഥര്‍ തങ്ങളോട് സംസാരിച്ചിരുന്നതെന്ന് അനുപമ പറയുന്നു. ശിശുക്ഷേമ വകുപ്പിനും ബന്ധപ്പെട്ട എല്ലായിടത്തും പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് വിശ്വാസമെന്നും അനുപമ അന്ന് പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ അനുപമക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. പ്രപക്ഷ നേതാവ് വിഡി സതീശനും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കുഞ്ഞിനെ തേടി അമ്മ അലയുന്ന സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരം പറയണമെന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അനുപമയുടെ പരാതിയെ തുടര്‍ന്ന് ഉറ്റ ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. അനുപമയുടെ അച്ഛന് ജയചന്ദ്രന്, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
-
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
പത്താം ക്ലാസ് ജയിച്ചോ? കേന്ദ്ര സർക്കാർ ജോലി നേടാൻ മികച്ച അവസരം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications