രേഖകളില്ലാതെ കുട്ടികളെ കേരളത്തില്‍ എത്തിച്ചു; പെരുമ്പാവൂരില്‍ വൈദികന്‍ അറസ്റ്റില്‍
കോഴിക്കോട്: മതിയായ രേഖകളില്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തില്‍ എത്തിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്റ്റ് ചര്‍ച്ച് വൈദികന്‍ ജേക്കബ് വര്‍ഗീസ് ആണ് അറസ്റ്റിലായത്. കരുണ ചാരിറ്റബിള്‍ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് കരുണ ചാരിറ്റബിള്‍ ട്രെസ്റ്റ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
12 കുട്ടികളെയാണ് നിയമവിരുദ്ധമായി കൊണ്ടുവന്നത്. ഈ സംഭവത്തില്‍ ഇടനിലക്കാരെ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. രണ്ട് രാജസ്ഥാന്‍ സ്വദേശികളെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഓഖ എക്‌സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം ആറ് മുതിര്‍ന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. നാല് പേര്‍ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടു.
മാൽദ്വീവ്സ് ചിത്രങ്ങൾ അവസാനിക്കുന്നില്ല: അടിപൊളി ലുക്കിൽ അഹാന, വൈറൽ ചിത്രങ്ങൾ
തുടര്‍ന്ന് മറ്റ് രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയത്.12 കുട്ടികളെയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സംശയിക്കുന്നത്. കുട്ടികളെ എത്തിച്ചതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.












Click it and Unblock the Notifications