കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയിൽ പുഴയിൽ മുങ്ങി മരിച്ച കുട്ടികൾക്കായി രൂപീകരിച്ച കമ്മറ്റിയുടെ നിലപാടിൽ പ്രതിഷേധം ശക്തം

  • By Sreejith Kk
Google Oneindia Malayalam News

വടകര:തിരുവള്ളൂരിലെ ശശി-സുമ ദമ്പതികളുടെ കുടുംബസഹായ കമ്മറ്റി സിപിഐ ക്കെതിരെ ആരോപിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സിപിഐ തിരുവള്ളൂർ ലോക്കൽ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചാനിയംകടവ് പുഴയിൽ മുങ്ങി മരിച്ച തന്മയ-വിസ്മയ കുട്ടികളുടെ ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കുടുംബസഹായ കമ്മറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ച് രക്ഷിതാക്കളായ ശശിയും,സുമയും നടത്തിയ റോഡ് ഉപരോധ സമരത്തിന് പിന്നിൽ സിപിഐ ആണെന്ന വാദം ശരിയല്ല.

മറുനാടന്‍ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ്; ചികിത്സാ രേഖയോ എഫ്‌ഐആറോ ഹാജരാക്കിയാല്‍ ആനുകൂല്യങ്ങള്‍മറുനാടന്‍ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ്; ചികിത്സാ രേഖയോ എഫ്‌ഐആറോ ഹാജരാക്കിയാല്‍ ആനുകൂല്യങ്ങള്‍

എന്നാൽ ന്യായവും,സത്യസന്ധവുമായ വിഷയങ്ങൾ ഏറ്റെടുത്ത് പാർട്ടിക്ക് സമര രംഗത്തിറങ്ങാമെന്നിരിക്കെ അവരെ തെറ്റിദ്ധരിപ്പിച്ചത് സിപിഐ ആണെന്ന വാദം തെറ്റാണ്.ഗ്രാമ പഞ്ചായത്തിന്റെ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഈ കുടുംബത്തെ ഗുണഭോക്താവായി അംഗീകരിച്ചെങ്കിലും കുടുംബ സഹായ കമ്മറ്റിയിലെ ചിലർ തങ്ങളുടെ വ്യക്തി താൽപര്യത്തിനനുസരിച്ച് പീടിക കെട്ടിടം നിരക്ഷരരും,നിരാലംബരുമായ ഈ കുടുംബത്തിന്റെ മേൽ കെട്ടിവെയ്ക്കുകയാണുണ്ടായതെന്നും നേതാക്കൾ ആരോപിച്ചു.

chuildren

സർക്കാരിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഈ കുടുംബത്തിന് നാലു സെന്റ് ഭൂമി വാങ്ങിയിരുന്നെങ്കിൽ ഇപ്പോഴത്തെ തർക്കം ഒഴിവാക്കാമായിരുന്നെന്നും നിലവിലുള്ള കെട്ടിടത്തിന്റെ അവസ്ഥ വളരെ ദയനീയമാണെന്നും ഇവർ പറഞ്ഞു.കിടപ്പു മുറികൾക്ക് വാതിലുകളോ,അടുക്കളയോ ഒന്നും തന്നെ തയ്യാറാക്കി കൊടുത്തിട്ടില്ല.മൂന്ന് സെന്റ് ഭൂമിയിൽ നിൽക്കുന്ന കെട്ടിടത്തിൽ കുടിവെള്ളം ലഭ്യമല്ല.250 മീറ്റർ അപ്പുറത്തുള്ള സ്വകാര്യ വ്യക്തിയുടെ കാരുണ്യത്തിലാണ് ഇപ്പോൾ ഇവർക്ക് കുടിവെള്ളം ലഭിക്കുന്നത്.ദമ്പതികൾ സമര രംഗത്തിറങ്ങിയപ്പോഴാണ് ഇവർക്ക് വൈദ്യതി ലഭിച്ചത്.

പുഴയിൽ മുങ്ങി മരിച്ച കുട്ടികളുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലാത്തത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുടുംബത്തിന് വീടും,സ്ഥലവും വാങ്ങി നൽകാൻ ജനകീയ കമ്മറ്റി രൂപീകരിച്ചതെന്നും,സർക്കാർ ധനസഹായം ഉപയോഗിച്ച് കട മുറി വാങ്ങി കൊടുക്കാനുള്ള കമ്മറ്റി നിർദ്ദേശം സിപിഐ എതിർത്തതാണ് പാർട്ടിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നതെന്നും നേതാക്കൾ പറഞ്ഞു.തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളിയുടെ ഏകാധിപത്യ നടപടിയാണ് വിവാദത്തിനിടയാക്കിയതെന്നും,ഇയ്യാൾ ഇപ്പോൾ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലാണ് ഉള്ളതെന്ന് അറിയില്ലെന്നും,കെട്ടിടം നിൽക്കുന്ന സ്ഥലത്തിന്റെ

റെജിസ്ട്രേഷൻ റദ്ദ് ചെയ്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വാങ്ങി നൽകാൻ കമ്മറ്റി തയ്യാറാകണമെന്നും പാർട്ടി മേൽ ഘടകവുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ തിരുവള്ളൂർ ലോക്കൽ സെക്രട്ടറി എം.ടി.രാജൻ,ബ്രാഞ്ച് സെക്രട്ടറി നെയ്യിലേരി ദാമോദരൻ,ലോക്കൽ കമ്മറ്റി അംഗം സതി കണ്ണനാണ്ടി,കുറ്റിയാടി മണ്ഡലം കമ്മറ്റി അംഗങ്ങളായ കെ.കെ.ബാലകൃഷ്ണൻ,ചന്ദ്രൻ പുതുക്കുടി എന്നിവർ പങ്കെടുത്തു.

ശ്രീദേവിയുടെ മരണം കൂട്ടത്തിലൊരാളുടേത് പോലെ.. മധുവിന്റെയും അശാന്തന്റെയും മരണമോ!ശ്രീദേവിയുടെ മരണം കൂട്ടത്തിലൊരാളുടേത് പോലെ.. മധുവിന്റെയും അശാന്തന്റെയും മരണമോ!

ശ്രീദേവിയുടെ ഒടുവിലെ തീരുമാനം: കുടുംബം നാട്ടിലേക്ക് വന്നിട്ടും? ഉള്‍വിളി പോലെ ബോണി കപൂര്‍ എത്തിശ്രീദേവിയുടെ ഒടുവിലെ തീരുമാനം: കുടുംബം നാട്ടിലേക്ക് വന്നിട്ടും? ഉള്‍വിളി പോലെ ബോണി കപൂര്‍ എത്തി

English summary
children death controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X