ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു, അന്ത്യം 87ാം വയസ്സില്‍
തൃശൂര്‍: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. അവര്‍ക്ക് 87 വയസ്സായിരുന്നു. ചെരുകഥകള്‍ക്കും നോവലുകള്‍ക്കും പുറമേ കുട്ടികള്‍ക്കായി അന്‍പതോളം കഥകളും രചിച്ചിട്ടുണ്ട്. ലീലാ നമ്പൂതിരിപ്പാട് എന്നാണ് ശരിക്കുള്ള പേര്. ഇവരുടെ തൂലികാ നാമമാണ് സുമംഗല. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുമംഗല. ബാലസാഹിത്യത്തിലൂടെയാണ് സുമംഗല പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. മിഠായിപ്പൊതി, പഞ്ചതന്ത്രം, മഞ്ചാടിക്കുരം, എന്നിവ പ്രധാന കൃതികളാണ്. സംസ്‌കാരം നാളെ പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും.

1934 മെയ് 16ന് പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് സുമംഗല ജനിച്ചത്. ഒറ്റപ്പാലം ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അച്ഛന്‍ ഒഎംസി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കീഴിലാണ് സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചത്. പിന്നീട് കോളേജില്‍ ചേര്‍ന്നില്ല. അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടായിരുന്നു ഭര്‍ത്താവ്. കേരള കലാമണ്ഡലത്തില്‍ പബ്ലിസിറ്റി ഓഫീസര്‍ ചുമതലയും അവര്‍ വഹിച്ചിരുന്നു.
2010ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സുമംഗലയ്ക്ക് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications