കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈങ്കിളി സാഹിത്യത്തിന് ചിന്തയുടെ മറുപടി.... കൊലപാതകം നിസാരവല്‍ക്കരിച്ചതല്ല, മയപ്പെടുത്തുകയായിരുന്നു

വിമര്‍ശകര്‍ക്ക് മറുപടിയുമായി ചിന്ത ജെറോം

Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ എസ്ഡിപിഐ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന സംഭവത്തില്‍ യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്താ ജെറോം നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായതോടെ ഇപ്പോള്‍ ആ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ചിന്ത. ഭരണപരമായ സ്ഥാനം വഹിക്കുന്നതിനാല്‍ ഇപ്പോള്‍ രാഷ്ട്രീയം പറയുന്നത് മയപ്പെടുത്തിയിരിക്കുകയാണെന്ന് ചിന്ത ജെറോം പറഞ്ഞു. ഇതേ കാരണം കൊണ്ടാണ് എസ്എഫ്‌ഐ എന്നതിന് പകരം വിദ്യാര്‍ത്ഥി സംഘടന എന്നാക്കിയതെന്നും അവര്‍ പറയുന്നു.

1

അതേസമയം വര്‍ഗീയവാദികള്‍ ചെയ്ത കൊലപാതകം ന്യായീകരിക്കുകയല്ല. വര്‍ഗീയവാദ സംഘടനകളുടെ ആക്രമണങ്ങള്‍ കേരളത്തിലെ കലാലയങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും ചിന്ത പറഞ്ഞു. നേരത്തെ അഭിമന്യുവിന്റെ കൊലപതാകം ഒറ്റപ്പെട്ട് സംഭവമാണെന്നും കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ അപലപിക്കാനോ കൊലയാളികളുടെ സംഘടനയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാനോ ചിന്ത തയ്യാറായിരുന്നില്ല. ഇതിനെതിരെ വമ്പന്‍ വിമര്‍ശനങ്ങളാണ് സിപിഎം അനുഭാവികള്‍ ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശവും ഉണ്ടായിരുന്നു.

പൈങ്കിളി സാഹിത്യം ദയവായി അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടുത്തതരുതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പരിഹാസം. ഒരു ക്യാംപസില്‍ പുറത്ത് നിന്നുള്ള തെമ്മാടിക്കൂട്ടം കയറി ഒരു യുവാവിനെ കുത്തി കൊന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് ഇടതുപക്ഷത്തെ യുവനേതാവിന് തോന്നുന്നത് വേറെ രോഗമാണ്. കേരളത്തില്‍ ഇതുവരെ ഒറ്റപ്പെട്ട 33 സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും നിനക്ക് ഓര്‍മയുണ്ടാവില്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ഇതോടെയാണ് ഇവര്‍ക്ക് മറുപടിയുമായി രംഗത്തെത്തേണ്ടി വന്നത്. അതേസമയം ചിന്താ ജെറോമിനെതിരെ സിപിഎമ്മിനുള്ളില്‍ വലിയ പ്രതിഷേധം നടക്കുന്നുണ്ട്.

മോദി സ്തുതിയില്‍ വിവാദം.... കോണ്‍ഗ്രസിനകത്ത് കെവി തോമസിനെതിരെ കലാപവുമായി നേതാക്കള്‍മോദി സ്തുതിയില്‍ വിവാദം.... കോണ്‍ഗ്രസിനകത്ത് കെവി തോമസിനെതിരെ കലാപവുമായി നേതാക്കള്‍

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ട്.... പലരും ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നതാണെന്ന് രേവതിമലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ട്.... പലരും ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നതാണെന്ന് രേവതി

English summary
chintha jerome clarifies her comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X