ചിന്ത ജെറോം 38 ലക്ഷം ചെലവിട്ട് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചു; ഇഡിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപ്പാര്‍ട്‌മെന്റിലാണ് ചിന്താ ജെറോം ഒന്നര വര്‍ഷത്തിലേറെ താമസിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇവിടെ പ്രതിദിനം 8500 രൂപയാണ് അപ്പാര്‍ട്‌മെന്റിന്റെ വാടക

കൊല്ലം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം പുതിയ കുരുക്കില്‍. കൊല്ലം തങ്കശ്ശേരിയിലെ സ്റ്റാര്‍ ഹോട്ടലില്‍ ചിന്തയും അമ്മയും ഒന്നര വര്‍ഷത്തിലേറെയായി താമസിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ചിന്തയ്‌ക്കെതിരെ ഇഡിക്ക് പരാതി നല്‍കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. ചിന്തയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്ത ജെറോം നല്‍കുന്ന വിശദീകരണം. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് പരാതി നല്‍കിയത്.

അതേസമയം വിഷ്ണു വിജിലന്‍സ് ഇതോടൊപ്പം പരാതി നല്‍കിയിട്ടുണ്ട്. ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട കത്തും, പിഎച്ച്ഡി പ്രബന്ധത്തിലെ പിഴവും അടക്കമുള്ള വിവാദങ്ങള്‍ ചിന്തയെ വിട്ടുപോയിട്ടില്ല. അതിനിടെയാണ് പുതിയ വിവാദം കൂടി വന്നിരിക്കുന്നത്.
38 ലക്ഷം രൂപ വാടക നല്‍കിയാണ് ചിന്ത ഇവിടെ താമസിച്ചിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപ്പാര്‍ട്‌മെന്റിലാണ് ചിന്താ ജെറോം ഒന്നര വര്‍ഷത്തിലേറെ താമസിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഇവിടെ പ്രതിദിനം 8500 രൂപയാണ് അപ്പാര്‍ട്‌മെന്റിന്റെ വാടക. ഇത്തരത്തില്‍ 38 ലക്ഷം രൂപ ഹോട്ടലിന് ചിന്ത നല്‍കിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം.
അതേസമയം ലക്ഷങ്ങള്‍ വാടക നല്‍കാനുള്ള സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ചിന്ത തള്ളിയിരിക്കുകയാണ്.
വാടകയുടെ കണക്ക് യൂത്ത് കോണ്‍ഗ്രസ് പറയുന്നത് പോലെയല്ല. പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് വാടകയായി നല്‍കിയത്. ചികിത്സയ്ക്ക് ശേഷം മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങിയതായും ചിന്ത പറഞ്ഞു.
38 ലക്ഷം രൂപ എങ്ങനെയാണ് യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് കിട്ടിയതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ചോദ്യം. അമ്മയുടെ ചികിത്സയുടെ സമയത്ത് വീട് പുതുക്കി പണിയുന്നത് കൊണ്ട് താമസിക്കാന്‍ മറ്റ് സ്ഥലങ്ങളില്ലായിരുന്നു. അതുകൊണ്ടാണ് മാസ വാടക 20000 നല്‍കി ഇവിടെ താമസിച്ചതെന്നും ചിന്ത വ്യക്തമാക്കി.












Click it and Unblock the Notifications