കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളറ വന്നിട്ടും കുലുങ്ങാതെ ജനപ്രതിനിധികള്‍; യോഗത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തിയില്ല

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഒരു വര്‍ഷത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ ആരോഗ്യവകുപ്പ് വിളിച്ച ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ നിന്നും എംഎല്‍എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിട്ടുനിന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ സരിത, ഡിഎംഒ ഡോ പി സക്കീന എന്നിവരെത്തി കടകളില്‍ പരിശോധനയും ചര്‍ച്ചകളും നടത്തിയിട്ടും പിവി അന്‍വര്‍ എംഎല്‍എ അടക്കമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ എത്തിയില്ല.

ചന്തയിലെ കാര്യം ഇവിടെ പറയണ്ട, ബിനോയ് വിഷയത്തെ വീണ്ടും സഭയില്‍ ന്യായീകരിച്ച് പിണറായി ചന്തയിലെ കാര്യം ഇവിടെ പറയണ്ട, ബിനോയ് വിഷയത്തെ വീണ്ടും സഭയില്‍ ന്യായീകരിച്ച് പിണറായി

കോളറ ഉള്‍പ്പെടെ പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കെ ആരോഗ്യ ജാഗ്രത ഇന്ററല്‍ സെക്ടര്‍ യോഗത്തില്‍ ഭൂരിഭാഗം ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വിട്ടുനിന്നു. ആകെ എത്തിയത് എടക്കര പഞ്ചായത്തില്‍ നിന്നുള്ളവര്‍ മാത്രം. ചുങ്കത്തറ ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തെ പ്രതിരോധപ്രവര്‍ത്തനം ആസൂത്രണം ചെയ്യാനാണ് യോഗം വിളിച്ചത്.

cholera

നിലിമ്പൂരില്‍ ഹോട്ടലിന്റെ പിന്‍ഭാഗത്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത, ഡി.എം.ഒ ഡോ പി സക്കീന എന്നിവര്‍ പരിശോധന നടത്തുന്നു.

ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളും പരിധിയില്‍ എട്ടു പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന്‍, സെക്രട്ടറിമാര്‍, വിഇഒമാര്‍, കൃഷി, പോലീസ്, വനം, ആയുര്‍വേദ, ഹോമിയോ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെയും ക്ഷണിച്ചിരുന്നു. മുന്‍കൂട്ടി അറിയിപ്പും നല്‍കിയിരുന്നു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലായിരുന്നു യോഗം. എന്നിട്ടും ബ്ലോക്കിലെ ഒരാള്‍പോലും പങ്കെടുത്തില്ല.ഉദ്യോഗസ്ഥരില്‍ ആരോഗ്യ പ്രവര്‍ത്തകരും ഇതരവകുപ്പ് ഉദ്യോഗസ്ഥരില്‍ ഒരു ഹോമിയോ ഡോക്ടറും മാത്രമാണ് പങ്കെടുത്തത്.

എടക്കര പഞ്ചായത്തില്‍ നിന്നും വൈസ് പ്രസിഡന്റ് കബീര്‍ പനോളി യോഗം ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷരായ ഇ.ആയിഷക്കുട്ടി, പി.അന്‍സാര്‍ബീഗം, കെ.ആബ്ദുല്‍ഖാദര്‍, അംഗം സരള രാജപ്പന്‍ എന്നിവര്‍ എത്തി. ഇതര പഞ്ചായത്തുകളില്‍ നിന്നും ഒരാളും വന്നില്ല. നഗരസഭ ബ്ലോക്ക് പിഎച്ച്സിയുടെ കീഴില്‍ വരുന്നില്ല.

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള ബ്ലോക്കുകളുടെ പട്ടികയിലാണ് നിലമ്പൂരെന്ന് ക്ലാസെടുത്ത ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുല്‍ജലീല്‍ വല്ലാഞ്ചിറ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 500 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച് ഏഴു സ്ത്രീകള്‍ മരണപ്പെട്ടു. മലയോര മേഖലയില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഡെങ്കി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം എന്നിവ പടരാന്‍ സാധ്യതയേറെയാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് എച്ച്.ഐ പി ശബരീശന്‍ വിശദീകരിച്ചു. കോളറ, മലേറിയ ഭീഷണി നിലനില്‍ക്കുന്നു. അടുത്തിടെ നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്.

കോളറ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 65കാരന്റെ നിലമെച്ചപ്പെട്ടു. കോളറ സംശയിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച മമ്പാട് സ്വദേശിക്ക് േേരാഗം സ്ഥിരീകരിച്ചിട്ടില്ല. കോളറ ബാക്ടീരിയയുടെ ഉറവിടമെന്നു സംശയിക്കുന്ന ഭക്ഷണ ശാലയിലെ വെള്ളം പരിശോധനക്കയച്ചതിന്റെ ഫലം ലഭിച്ചിട്ടില്ല. മഞ്ചേരി മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിലാണ് പരിശോധന നടത്തുന്നത്. അധികൃത നിര്‍ദ്ദേശ പ്രകാരം ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണ്. ഹോട്ടലുകള്‍, ശീതളപാനീയ കടകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. നഗരസഭ ആരോഗ്യവിഭാഗവും ഇന്നലെ ഹോട്ടലുകളില്‍ പരിശോധന നടത്തി.

English summary
Cholera reported in Nilambur, no action taken by authority.representatives will not participate in Panchayth meet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X