കുമ്പള ബസ്റ്റാന്റ് കെട്ടിടം പൊളിച്ച് തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കുമ്പള: ബസ്റ്റാന്റ് കെട്ടിടം പൊളിച്ച് മാറ്റാൻ കുമ്പള പഞ്ചായത്ത് നടപടി തുടങ്ങി.ഇന്നലെ രാത്രി മുതലാണ് കെട്ടിടം പൊളിച്ച് തുടങ്ങിയത്.ആറു വർഷമായി ബസ്റ്റാന്റ് കെട്ടിടത്തിന്റെ കോൺഗ്രീറ്റ് സ്ലാബുകൾ പൊളിഞ്ഞ് വീഴാൻ തുടങ്ങിയിട്ട്.

ജെഎൻയുവിൽ ബിരിയാണിക്കും വിലക്ക്; പിഴ അടക്കണമെന്ന് അധികൃതർ, പാകം ചെയ്തത് ബീഫ് ബിരിയാണിയെന്ന് എബിവിപി

ഇതിനിടയിൽ ഒരു വട്ടം വ്യാപാരികൾ ചേർന്ന് പൊട്ടിയ സ്ലാബുകളുടെ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലമുണ്ടായില്ല പിന്നീടും പല തവണ വിദ്യാർത്ഥികളുടെയും, യാത്രക്കാരുടെയും തലയിലേക്ക് സ്ലാബുകൾ വീണ് പരിക്കേറ്റിട്ടുണ്ട്. ഇതിനെ തുടർന്ന് കെട്ടിടം പൊളിച്ച് മാറ്റണം എന്ന് ആവശ്യപ്പെട്ട് പല സംഘടനകൾ രംഗത്ത് വന്നിരുന്നു. രണ്ടാം ണ് നിലയിലുള്ള വ്യാപാരികൾ മൂന്ന് വർഷം മുമ്പ് കട ഒഴിഞ്ഞ് പോയിരുന്നു. ബാക്കി ഉള്ളവരെ ഒഴിഞ്ഞ് പോകാനായി പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും പലരും ഒഴിഞ്ഞ് പോവാതെ കേസുമായി രംഗത്ത് വന്നു. രണ്ടര മാസം മുമ്പാണ് താഴത്തെ നിലയിലെ വ്യാപാരികൾ കട ഒഴിഞ്ഞത്.

bus

കാസറഗോഡ് ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും പോകുന്ന നിരവധി സ്വകാര്യ വാഹനങ്ങളും, കെ.എസ്.ആർ.ടി.സി. വാഹനങ്ങളുമാണ് കടന്ന് പോകുന്നത് അതുകൊണ്ട് തന്നെ വലിയൊരു അപകടമാണ് കെട്ടിടം പൊളിച്ച് മാറ്റുക വഴി ഒഴിവായത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
kumbala bus stand is demolishing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്