ഭര്‍ത്താവ് മുസ്ലിമാക്കാന്‍ ശ്രമിച്ചു; ക്രിസ്ത്യന്‍ യുവതിയുടെ ആരോപണം, പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: ഭര്‍ത്താവ് മുസ്ലിമാക്കാന്‍ ശ്രമിച്ചുവെന്ന് ക്രിസ്ത്യന്‍ യുവതി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് തിരിച്ച് സ്വന്തം വീട്ടിലെത്തിയ ശേഷമാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചുവെന്നും മതംമാറാന്‍ നിര്‍ബന്ധിച്ചുവെന്നും പുറത്തുനിന്നുള്ളവരെ കാണാന്‍ അനുവദിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെയാണ് എറണാകുളം സ്വദേശിയായ യുവതിയുടെ പരാതി.
ന്യു ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതിയുടെ ആരോപണം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് ഓഫീസര്‍ പറയുന്നു. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇങ്ങനെ...

2021 ഒക്ടോബര്‍ 13നാണ് ഇരുവരും വിവാഹിതരായത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രണ്ടു മാസം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞ യുവതി സുഖമില്ലാതെ കിടക്കുന്ന മുത്തശ്ശിയെ കാണാന്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നുവത്രെ. പിന്നീട് തിരിച്ചുവന്നില്ല. തുടര്‍ന്ന് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചു. ഭാര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പസ് സമര്‍പ്പിക്കുകയായിരുന്നു.

ഭാര്യയെ വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നുമായിരുന്നു യുവാവിന്റെ ഹര്‍ജിയിലെ ആവശ്യം. യുവതിയുടെ പ്രതികരണം തേടാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്കി. പോലീസ് യുവതിയില്‍ നിന്ന് മൊഴിയെടുത്ത വേളയിലാണ് ആരോപണങ്ങളുയര്‍ന്നത്. താന്‍ ഇനി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നില്ലെന്നും സ്വന്തം വീട്ടില്‍ കഴിയാനാണ് തീരുമാനം എന്നും യുവതി പോലീസിന് മൊഴി നല്കി.

യുവതിയുടെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചതോടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹൈക്കോടതി തള്ളി. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് താന്‍ യുവാവിനൊപ്പം പോയതെന്നും വിവാഹം ചെയ്തതെന്നും യുവതി പറയുന്നു. ഭര്‍ത്താവിന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയ വേളയില്‍ തന്നെ മുറിയിലടച്ചുവെന്നും യുവതി ആരോപിക്കുന്നു.
എന്താ ഒരു മൊഞ്ച്: അഴകിന് നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

2021 സെപ്തംബര്‍ 4നാണ് യുവതി ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. പിന്നീട് ആത്മഹത്യാ ഭീഷണി മുഴക്കി വിവാഹത്തിന് നിര്‍ബന്ധിച്ചു. സാറാ ബീവി എന്ന് പേരില്‍ മതപരമായ രേഖയുണ്ടാക്കി. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായി. ഇസ്ലാം മതം സ്വീകരിക്കണമെന്ന് ഭര്‍ത്താവ് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.

യുവതിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. യുവതിയുടെത് ഗുരുതരമായ ആരോപണമാണ്. പുറത്തുള്ളവരുമായി സംസാരിക്കാന്‍ അനുവദിക്കാതെ തന്നെ വീട്ടിലടച്ചിട്ടു എന്നാണ് യുവതിയുടെ മൊഴി. നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications