Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംപര്‍ ജേതാവിനോട് ലക്ഷ്മി ലക്കി സെന്റര്‍ ഉടമ ദുരൈരാജിന് പറയാനുണ്ട് ചില കാര്യങ്ങള്‍; ആവശ്യം ഇങ്ങനെ

തിരുവനന്തപുരം: കേരള ലോട്ടറിയുടെ ക്രിസ്മസ് ന്യൂഇയര്‍ ബമ്പറിന്റെ ഫലം ബുധനാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. xc 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഇരുപത് കോടി സമ്മാനം അടിച്ചത്. തിരുവനന്തപുരത്തെ ലക്ഷ്മി സെന്ററാണ് ടിക്കറ്റ് വിറ്റത്. പാലക്കാട്ട വിന്‍ സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ ഷാജഹാന്‍ ഇവിടെ നിന്നും ലക്ഷ്മി സെന്റര്‍ ഉടമ ദുരൈരാജിന് വില്‍ക്കുകയായിരുന്നു.

ഈ ടിക്കറ്റാണ് ദുരൈരാജ് വിറ്റത്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിട്ടാണ് ലക്ഷ്മി ലക്കി സെന്റര്‍ ഉള്ളത്. 35 വര്‍ഷമായി ദുരൈരാജ് ലോട്ടറി വില്‍ക്കുന്നുണ്ട്. 15 വര്‍ഷമായി പാലക്കാട് വിന്‍സ്റ്റാറില്‍ നിന്നാണ് ദുരൈരാജ് ടിക്കറ്റ് വാങ്ങാറുള്ളത്. ഇപ്പോള്‍ നേട്ടത്തില്‍ വണ്‍ ഇന്ത്യ മലയാളത്തിനോട് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.

durairaju-lucky-centre

ഈ ടിക്കറ്റിന്റെ ഹോള്‍സെയിന്‍ ഏജന്‍സിയാണ് പാലക്കാട് വിന്‍സ്റ്റാര്‍ എന്ന് ദുരൈരാജ് പറയുന്നു. അവരില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് ഒന്നും അറിയാന്‍ സാധിക്കില്ല. പക്ഷേ ഞങ്ങളാണ് ടിക്കറ്റ് വിറ്റത് എന്നതിന് ഇവിടെ ബില്ലുണ്ട്. അങ്ങനെ നോക്കിയാണ് ടിക്കറ്റ് ഞങ്ങളുടെ ലക്കി സെന്ററില്‍ നിന്നാണ് വിറ്റുപോയതെന്ന് അറിഞ്ഞത്.

ഇത്തവണ അയ്യായിരത്തിലേറെ ബമ്പര്‍ ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട്. അതുകൊണ്ട് ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് അറിയാന്‍ സാധിക്കില്ല. ആരായാലും ലോട്ടറി ഡയറക്ടറേറ്റില്‍ ടിക്കറ്റ് നല്‍കി പണം വാങ്ങുക. അല്ലെങ്കില്‍ ബാങ്കില്‍ കൊടുത്ത ശേഷം എന്നെ അറിയിക്കുക. കാരണം ആര്‍ക്കാണ് അടിച്ചതെന്ന് അറിയണമല്ലോ? ഇതുവരെ എന്തായാലും ആളാരാണെന്ന് മനസ്സിലായിട്ടില്ലെന്നും ദുരൈരാജ് പറഞ്ഞു.

തിരുവനന്തപുരത്ത് വലിയ ഭാഗ്യം തന്നെയുണ്ട്. 25 കോടി, 20, 12 കോടി എന്നിവയെല്ലാം ഇവിടെയാണ് അടിച്ചത്. ഇരുപത് കോടി അനന്തപത്മനാഭന്റെ നടയില്‍ അടിക്കുന്നത് ആദ്യമായിട്ടാണെന്നും ദുരൈരാജ് പറയുന്നു. തിരുവനന്തപുരം സുഭാഷ് നഗര്‍ സ്വദേശിയാണ് അദ്ദേഹം. ഇതുവരെ പത്ത് ലക്ഷം വരെ മാത്രമാണ് ഇവിടെ അടിച്ചിരുന്നത്. ഇരുപത് കോടി എന്നത് വലിയ സന്തോഷം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

പത്ത് ശതമാനമാണ് സമ്മാനത്തുകയില്‍ നിന്ന് ലഭിക്കുക. ടിഡിഎസ്സും ടാക്‌സുമെല്ലാം കുറച്ചാണ് ലഭിക്കുക. എത്രയായിരിക്കും ആ തുകയെന്ന് ഇപ്പോള്‍ പറയാനാവില്ല. പാലക്കാട് വിന്‍സ്റ്റാറില്‍ നിന്നാണ് ആദ്യ വിളിയെത്തിയത്. ഞാന്‍ അവിടെ എടുത്ത ടിക്കറ്റിനാണ് ഇവിടെ സമ്മാനം അടിച്ചിരിക്കുന്നതെന്ന് അവിടെയുള്ള ഏജന്റ് അറിയിക്കുകയായിരുന്നു. അപ്പോഴാണ് ചാനലുകള്‍ അടക്കം ഇവിടെയെത്തിയത്. തിരുവനന്തപുരം ഭാഗ്യവാന്മാരുടെ നാടായി മാറട്ടെ. ഈ കടയില്‍ നിന്ന് തന്നെ എല്ലാവരും ടിക്കറ്റ് എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ദുരൈരാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+