ബഹുസ്വരതയെ തകര്‍ക്കുന്നു, ക്രൈസ്തവ സ്ഥാപനങ്ങള്‍ അക്രമിക്കപ്പെടുന്നു: ലത്തീന്‍ കത്തോലിക്ക സഭ
തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്തെ സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുകയും ജനാധിപത്യം അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളതെന്ന് ലത്തീന്‍ കത്തോലിക്കാ സഭ. രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാര്‍ത്ഥന ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് സര്‍ക്കുലറും വായിച്ചു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിലാണ് സര്‍ക്കുലര്‍ വായിച്ചത്. മാര്‍ച്ച് 22ന് ഉപവാസ പ്രാര്‍ത്ഥന ദിന ആചരിക്കണമെന്നാണ് ഇന്ത്യന്‍ കത്തോലിക്കാ സഭയുടെ ആഹ്വാനം. ഇതറിയിച്ചാണ് ലത്തീന്‍ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചത്.

വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മതമൗലിക പ്രസ്ഥാനങ്ങളും രാജ്യത്തിന്റെയും ഭരണഘടനയുടെയും ബഹുസ്വര ധാര്‍മികതയെ തകര്‍ക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്. ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ രാജ്യത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണെന്നും ലത്തീന്‍ കത്തോലിക്കാ സഭ പറഞ്ഞു.
2014ല്‍ ക്രൈസ്തവര്‍ക്ക് നേരെ 147 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ 2023ല്‍ അത് 687 ആയി ഉയര്‍ന്നിരിക്കുകയാണെന്നും ലത്തീന്‍ കത്തോലിക്ക സഭ പറഞ്ഞു. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസമാണ് സര്‍ക്കുലര്‍ വായിച്ചിരിക്കുന്നത്.












Click it and Unblock the Notifications