കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ നടൻ രമേശ് വലിയശാല തൂങ്ങി മരിച്ച നിലയില്‍, എന്തിന് ഇങ്ങനൊരു കടും കൈയെന്ന് താരങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ സീരിയല്‍- സിനിമാ താരം രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം. വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് അദ്ദേഹത്തെ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണം എന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം പിആര്‍എസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാള സീരിയല്‍ രംഗത്ത് തിരക്കുളള നടനായിരുന്നു രമേശ് വലിയശാല. നാടക രംഗത്ത് നിന്നാണ് അദ്ദേഹം സീരിയല്‍ സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.

Recommended Video

cmsvideo
Famous serial actor Ramesh Valiyasala passed away

രമേശ് വലിയശാലയുടെ മരണ വാര്‍ത്ത മലയാള സീരിയല്‍-സിനിമാ രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു രമേശ് വലിയശാല എന്ന് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻഎം ബാദുഷ പ്രതികരിച്ചു. '' പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ'' എന്നാണ് എൻഎം ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത്. ''മൂന്ന് ദിവസം മുമ്പ് വരെ എന്റെ വരാൽ എന്ന സിനിമയിൽ അഭിനയിച്ച ആളാണ് അയാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആരോടെങ്കിലും പറയണ്ടെ'' എന്ന് ഒരു കമന്റിന് പ്രതികരണമായി എൻ എം ബാദുഷ പറയുന്നു.

1

നടൻ ബാലാജി ശർമ്മയും രമേശ് വലിയശാലയുടെ മരണത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്: '' രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ....?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ....,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം .... നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് .... ആദരാഞ്ജലികൾ''

'പാവാട അലക്കി ആഷിഖിന് ബാഗ് കൊടുത്താൽ പോരെ'? കമന്റിന് റിമയുടെ കലക്കൻ മറുപടി

22 വര്‍ഷത്തോളമായി സീരിയല്‍ മേഖലയില്‍ സജീവമാണ് രമേശ് വലിയശാല. ഏറ്റവും ഒടുവിലായി അഭിനയിച്ചത് പൗര്‍ണ്ണമി തിങ്കള്‍ എന്ന സീരിയലില്‍ ആണ്. ഗവണ്‍മെന്റ് മോഡേണ്‍ സ്‌കൂളില്‍ ആയിരുന്നു രമേശ് വലിയശാലയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. അതിന് ശേഷം തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ ചേര്‍ന്ന് പഠിച്ചു. ഈ സമയത്താണ് നാടകങ്ങളില്‍ അദ്ദേഹം സജീവമായത്. ആര്‍ട്‌സ് കോളേജിലെ പഠനത്തിന് ശേഷം അദ്ദേഹം സിനിമാ-സീരിയല്‍ അഭിനയ രംഗത്തേക്ക് കടന്നു.

നടൻ മനോജ് കുമാറിന്റെ പ്രതികരണം ഇങ്ങനെ: '' എന്തിനാ പ്രിയപ്പെട്ട രമേശേ.... ആരോടും ഒരു വാക്കു പോലും പറയാതെ വിലയേറിയ ഈ ജീവിതം വലിച്ചെറിഞ്ഞ് പോയത്...???!! കഴിവുള്ളൊരു അഭിനേതാവ്.... നല്ല വ്യക്തിത്വം ... നല്ല മനസ്സിൻ്റെ ഉടമ... അതാണ് എൻ്റെ സഹപ്രവർത്തകനായ സീരിയൽ നടൻ രമേശ് വലിയശാല... എനിക്കിപ്പോഴും വിശ്വസിക്കുവാനാകുന്നില്ല നിൻ്റെ വിയോഗം...!!! ആരോടെങ്കിലും രമേശ് ഒന്ന് മനസ്സു തുറന്നെങ്കിൽ .. ഞങ്ങൾ ഇന്നനുഭവിക്കുന്ന ഈ വേദന ഒഴിവാക്കാമായിരുന്നു...പക്ഷെ നീ അത് ചെയ്തില്ല... മറക്കില്ല ഒരിക്കലും...
നിൻ്റെ കറ കളഞ്ഞ ചിരിയും തമാശകളും... ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും... ആദരാജ്ഞലികൾ''

English summary
Cinema-Seriel actor Ramesh Valiyasala passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X