കേരളത്തില്‍ സിനിമാ ചിത്രീകരണം വൈകും, പീരുമേട്ടിലെ ഷൂട്ട് നിര്‍ത്തി, ബ്രോ ഡാഡി മടങ്ങാന്‍ വൈകും
കൊച്ചി: കേരളത്തില്‍ ഷൂട്ടിംഗിന് അനുമതി ലഭിച്ചെങ്കിലും തുടങ്ങാന്‍ വൈകും. ഔദ്യോഗികമായി അനുമതി വന്ന ശേഷം മതി എല്ലാം എന്നാണ് സംഘടനകളുടെയും നിലപാട്. എന്നാല്‍ പുറത്ത് ഷെഡ്യൂള്‍ ചെയ്ത ഷൂട്ടിംഗ് ദിനങ്ങള്‍ അവസാനിപ്പിക്കാതെ കേരളത്തിലേക്ക് മടങ്ങാന്‍ പല സിനിമകള്‍ക്കും സാധിക്കില്ല. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം അടക്കം കേരളത്തില്‍ ഷൂട്ട് ചെയ്യാനുണ്ട്. അതേസമയം കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമേ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കൂ. സിനിമാ സംഘടനകളുടെ യോഗത്തില്‍ ഇത്തരത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്.

ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്
ഇതിനിടെ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ വരുന്ന ബ്രോ ഡാഡിയുടെ സെറ്റില്‍ ജോയിന്‍ ചെയ്യാന്‍ മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക് തിരിച്ചു. ഈ മാസം പതിനഞ്ചിന് ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചത്. കേരളത്തില്‍ അപ്പോള്‍ ചിത്രീകരണത്തിന് അനുമതിയില്ലായിരുന്നു. മോഹന്‍ലാല്‍ കൂടി തെലങ്കാനയിലെത്തിയതോടെ ബ്രോ ഡാഡി ഉടന്‍ തിരിച്ചുവരില്ലെന്ന് ഉറപ്പാണ്. അടുത്ത രണ്ടാഴ്ച്ച അവിടെ ഷൂട്ടിംഗ് ബാക്കിയുണ്ട്. അത് കഴിഞ്ഞ് മാത്രമേ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ബാക്കി ഷൂട്ടിംഗിനായി കേരളത്തിലേക്ക് മടങ്ങിയെത്തു.
ബ്രോ ഡാഡിയുടെ അവസാന ഷെഡ്യൂളാണ് കേരളത്തില്‍ നടക്കുക. ഇതിനിടെ പീരുമേട്ടില്‍ ചിത്രീകരണം ആരംഭിച്ച സിനിമയും നിര്‍ത്തിവെക്കാന്‍ സിനിമ സംഘടനകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം മോഹന്‍ലാലിന്റെ തന്നെ ചിത്രമായ ട്വല്‍ത്ത് മാന്റെ ചിത്രീകരണം ഇടുക്കിയില്‍ തന്നെ നടക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ഇത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. നിലവില്‍ കൊവിഡ് മാനദണ്ഡങ്ങളൊക്കെ പാലിച്ച് എ, ബി കാറ്റഗറിയില്‍ ഉള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയിട്ടുള്ളത്.
അതേസമയം സിനിമാ ചിത്രീകരണത്തിന് മാര്‍ഗരേഖ നിശ്ചയിക്കാന്‍ സിനിമാ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഈ മാര്‍ഗരേഖ പുറത്തിറക്കും. ഒരു ഡോസ് വാക്‌സിന്‍ ഷൂട്ടിംഗിന്റെ ഭാഗമാകുന്നവര്‍ എടുത്തിരിക്കണം. അതിന് പുറമേ ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗില്‍ പങ്കെടുപ്പിക്കൂ. ഇക്കാര്യം സംഘടനകള്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഷൂട്ടിംഗിന് അനുമതിയില്ലാത്തത് കൊണ്ട് ഏഴോളം ചിത്രങ്ങളാണ് കേരളത്തിലേക്ക് പുറത്തേക്ക് പോയത്. ഇത് ചിത്രീകരണ ചെലവുകള്‍ വര്‍ധിപ്പിക്കുമെന്ന് സംഘടനകള്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications