എസ് ബി ടിയിലെ താല്‍കാലിക ജീവനക്കാരെ പിരിച്ച് വിടാന്‍ സര്‍ക്കുലര്‍; ജീവനക്കാര്‍ സമരത്തില്‍...
കൊച്ചി: എസ്ബിടിയിലെ താല്‍കാലിക ജീവനക്കാരെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് എച്ച് ആര്‍ മാനേജറുടെ സര്‍ക്കുലര്‍. എസ്ബിഐ എസ്ബിടി ലയനത്തിന് മുന്നോടിയായാണ് സര്‍ക്കുലറര്‍ ഇറക്കിയിരിക്കുന്നത്. ബാങ്കുകളില്‍ താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഏതെങ്കിലും ശാഖയില്‍ താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുണ്ടെങ്കില്‍ പിരിച്ച് വിടണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.
സര്‍ക്കുലറിനെതിരെ എംപ്ലോയിസ് യൂണിയനുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ബാങ്ക് ലയന തീരുമാനത്തിനെതിരെ ആള്‍ ഇന്ത്യ ബാങ്ക് അസോസിയേഷന്‍, ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ ജൂലായ് 12,13 തിയ്യതികളില്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്കിന് തൊട്ട് മുന്നെ സര്‍ക്കുലറിറക്കിയത് അസോസിയേഷനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
Read More: വിഎസ് ഇടപെട്ടു; സിഡ്‌കോയുടെ ഭൂമി ഭീമ ജ്വല്ലറിക്ക് കൈമാറാനുള്ള നീക്കം റദ്ദാക്കി

കരാര്‍ ജീവനക്കാരെ പിരിച്ച് വിടാന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതോടെ എസിബിടിയിലെ ആയിരത്തില്‍പരം ജീവനക്കാര്‍ക്ക് ജോലി നഷ്ട്ടപ്പെടും. യാതോരു മുന്നറിയിപ്പും കൂടാതെ ജീവനക്കാരെ പിരിച്ച് വിടാന്‍ തീരുമാനിച്ചതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് അസോസിയേഷന്റെ തീരുമാനം. തികച്ചും ഏകാധിപത്യ തീരുമാനമാണ് ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. തൊഴിലാളികളെ പിരിച്ച് വിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read More: സെക്രട്ടറിയേറ്റ് അനക്‌സിന് സുരക്ഷയില്ല; ഏഴ് നില കെട്ടിടം പണിതത് കോര്‍പ്പറേഷനറിയാതെ...
ജൂലായ് 12 ന് അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരും 13 നു മറ്റു ബാങ്കുകളിലെ ജീവനക്കാരുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. എന്നാല്‍ അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്നത് വികസന ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുമെന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടന പറയുന്നത്. ജീവനക്കാരുടെ പ്രമോഷനെയും സ്ഥലം മാറ്റത്തെയും കാര്യമായി ബാധിക്കും എന്നും ആശങ്കയുണ്ട്.


Click it and Unblock the Notifications