Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഇടപെട്ടു; സിഡ്‌കോയുടെ ഭൂമി ഭീമ ജ്വല്ലറിക്ക് കൈമാറാനുള്ള നീക്കം റദ്ദാക്കി

തിരുവനന്തപുരം: എറണാകുളത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഭീമ ജ്വല്ലറിക്ക് കൈമാറാനുള്ള തീരുമാനം റദ്ദാക്കി. കടവന്ത്രയില്‍ സിഡ്‌കോയുടെ ഉടമസ്ഥതയിലുള്ള 5.13 ഏക്കര്‍ ഭൂമിയാണ് ഭീമയക്ക് കൈമാറാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നീക്കം നടന്നത്. അന്നത്തെ എംഡി സജി ബഷീറിന്റെ നേതൃത്വ്തതിലായിരുന്നു നീക്കം നടന്നത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ വിഎസ് അച്യുതാനന്ദന്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും അഴിമതി നടത്താനുള്ള നീക്കം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം നിയമസഭയില്‍ സബ്മിഷനും അവതരിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കിയത്.

V S Achuthananthan

ആയിരം കോടിയിലേറെ രൂപ മതിപ്പ് വിലയുള്ള കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഭൂമി വെറും 15 കോടി രൂപ മാത്രം മുന്‍കൂര്‍ വാങ്ങി 80 വര്‍ഷത്തേക്ക് ഭീമാ ജ്വല്ലറിക്ക് കൈമാറാനായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഭീമയില്‍നിന്ന് സിഡ്‌കോ കൈപ്പറ്റിയിരുന്ന 50 ലക്ഷം രൂപ തിരികെ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ നിയമസഭയെ അറിയിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമായി സര്‍ക്കാര്‍ സ്ഥലം ചുളുവിലയ്ക്ക് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ കേന്ദ്രം നിര്‍മ്മിക്കാനാണ് സിഡ്‌കോ സര്‍ക്കാര്‍ ഭൂമി ഭൂമി ഭീമ ജ്വല്ലറിയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. 80 വര്‍ഷം കൊണ്ട് ഭൂമി വിലയില്‍ വരുന്ന വര്‍ദ്ധന പോലും കണക്കാക്കാതെയാണ് കുറഞ്ഞ തുകയ്ക്ക് കോടികള്‍ വിലവരുന്ന ഭൂമി സിഡ്‌കോ എഴുതിക്കെടുക്കാന്‍ തീരുമാനിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എംഡിയായിരുന്ന സജിബഷീറാണ് അഴിമതിക്ക് എല്ലാ ഒത്താശയും നല്‍കിയത്. അഞ്ചേക്കറില്‍ കൂടുതല്‍ വരുന്ന ഭൂമിയില്‍ കെട്ടിടങ്ങളും വ്യവസായ സ്ഥാപനങ്ങളും ഫഌറ്റുകളും നിര്‍മ്മിക്കാനായിരുന്നു പദ്ധതി. 80 വര്‍ഷത്തേക്ക് ഇവിടെ നിന്നുള്ള ലാഭം ഭീമ ജ്വല്ലറിക്ക് ലഭിക്കുന്ന തരത്തിലായിരുന്നു കരാര്‍.

ഭൂമി കൈമാറ്റംസംബന്ധിച്ച നിര്‍ണ്ണായ തീരുമാനങ്ങളൊന്നും ആക്ഷപമുയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ മാറി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് കോടികളുടെ അഴിമതിക്കഥ. സിഡ്‌കോയുടെ എംഡി മാറി പുതിയ എംഡി ചുമതലയേറ്റപ്പോഴാണ് കള്ളക്കളികള്‍ പുറത്തറിഞ്ഞത്. ഭൂമിയിടപാട് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+