തൊഴിലാളികളെ തോന്നുംപോലെ പിരിച്ചുവിടാന്‍ സ്വാതന്ത്ര്യം; കേന്ദ്രസർക്കാറിനെതിരെ സമരത്തിന് സിഐടിയു
കോഴിക്കോട്: രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ തീവ്രമായ സമരങ്ങള്‍ അനിവാര്യമാണെന്ന് സിഐടിയു ജനറല്‍ കൗണ്‍സില്‍. കര്‍ഷകരുടെ സമരങ്ങളുമായി തൊഴിലാളി പ്രക്ഷോഭങ്ങളെ കണ്ണിചേര്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വത്തക്ക മാഷിന് വേണ്ടി ലീഗ് എംഎൽഎ കെഎം ഷാജി.. വകുപ്പുതല നടപടിക്ക് നിർദേശം നൽകി സർക്കാർ
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും മിനിമം കൂലിയും സാമൂഹിക സുരക്ഷയും നിഷേധിക്കപ്പെടുന്നതടക്കം രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളും വെല്ലുവിളികളും ജനറല്‍ കൗസില്‍ ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ച പൂര്‍ത്തിയായ ശേഷം മൂര്‍ത്തമായ ഭാവിപരിപാടികളെക്കുറിച്ച് ജനറല്‍ കൗസില്‍ തീരുമാനമെടുക്കും. സിഐടിയുവിന്റെ സ്വതന്ത്ര സമരങ്ങള്‍ക്കും സംയുക്തസമരങ്ങള്‍ക്കും ഒരു പോലെ രൂപം നല്‍കും.

വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികളെ യഥേഷ്ടം പിരിച്ചുവിടാന്‍ മുതലാളിമാര്‍ക്ക് മോദി സര്‍ക്കാര്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഹയര്‍ ആന്‍ഡ് ഫയര്‍ വ്യാപകമായി. 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡിങ് ഓര്‍ഡറുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഈയിടെ മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്തത് തൊഴിലാളികള്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്നോ നാലോ മാസത്തേക്ക് തൊഴിലാളികളെ ജോലിക്ക് നിര്‍ത്തി സ്വേച്ഛാപരമായി പിരിച്ചുവിടാന്‍ ഇത് വഴിയൊരുക്കും.
സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇതിനകം രാജ്യത്തിന്റെ വിവിധ മേഖലകളില്‍് സമരങ്ങള്‍ നടന്നു. സമ്പദ്ഘടന വളര്‍ച്ച നേടുകയാണെന്ന് കേന്ദ്രം അവകാശപ്പെടുന്നുണ്ടെങ്കില്‍ തൊഴില്‍ സൃഷ്ടിയില്‍ പിന്നോട്ടടിയാണ്. കാര്‍ഷികേതര തൊഴിലിന്റെ 75 ശതമാനവും ഉള്‍പ്പെടുന്ന എട്ട് സുപ്രധാന തൊഴില്‍ മേഖലകളില്‍ തൊഴില്‍ വളര്‍ച്ച ഇടിയുകയാണ്. പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ വാഗ്ദാനംചെയ്ത് അധികാരമേറിയ മോദി സര്‍ക്കാരിന് ഈ മേഖലയില്‍ മൂന്നു വര്‍ഷത്തിനകം മൂന്നര ലക്ഷം തൊഴില്‍ സൃഷ്ടിക്കാനേ കഴിഞ്ഞുളളൂ. വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതുമൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കൂടിയെടുത്താല്‍ സംഭവത്തിന്റെ തീവ്രത ബോധ്യമാകുമെന്നും തപന്‍ സെന്‍ പറഞ്ഞു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications