'പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം, എസ്‌സി- എസ്ടി ആക്ട് നിലനിൽക്കില്ല'; വിവാദം
കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയുടെ ആദ്യ ഉത്തരവും വിവാദത്തിൽ. കേസിൽ പട്ടികവിഭാഗ അതിക്രമ നിരോധന നിയമം ബാധകമാകില്ലെന്ന കോടതിയുടെ നിരീക്ഷണമാണ് വിവാദത്തിലായത്.പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നതെന്നും നിയമത്തിന് മുൻപിൽ എല്ലാവരും സമൻമാർ ആണെന്നുമാണ് കോടതി നീരീക്ഷണം.
എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ പീഡന പരാതിയിലാണ് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രൻ അയച്ച വാട്സ് ആപ്പ് ചാറ്റുകളടക്കം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും പട്ടിക ജാതി നിയമം നിലനിൽക്കില്ലെന്ന് പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം സിവിക്കിനെതിരായ രണ്ടാം പീഡന പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് കോടതി നടത്തിയ പരാമർശങ്ങളും വലിയ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണു ധരിച്ചിരിക്കുന്നതെന്നായിരുന്നു ജഡ്ജി എസ് കൃഷ്ണകുമാറിന്റെ വിവാദ ഉത്തരവിൽ പറയുന്നത്. അതുകൊണ്ട് തന്നെ ലൈംഗികാതിക്രമം ആരോപിക്കുന്ന 354 എ വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 354ാം വകുപ്പ് പ്രയോഗിക്കണമെങ്കിൽ ശാരീരികമായി സ്പർശിക്കുകയും ലൈംഗിക ഉദ്ദേശത്തോടെയുള്ള ചേഷ്ടകൾ നടത്തുകയും ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുകയും വേണമെന്നും കോടതി പറയുന്നു.
74 വയസുള്ള സിവിക് ചന്ദ്രൻ പരാതിക്കാരിയെ ശാരീരികമായി ഉപദ്രവിച്ചുവെന്നത് വിശ്വസിക്കാൻ സാധിക്കില്ലെന്ന വിചിത്ര വാദവും കോടതി ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. 30 കാരിയായ യുവതിക്ക് ലൈംഗിക അതിക്രമം കൃത്യമായി മനസിലാകുമെന്നിരിക്കെ എന്തുകൊണ്ട് പരാതിപ്പെടാൻ രണ്ട് വർഷമെടുത്തുവെന്നതും കോടതി ചോദ്യം ചെയ്യുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാൻ പരാതിക്കാരിക്ക് സാധിച്ചില്ലെന്നും കോടതി ഉത്തരവിൽ പറയുന്നണ്ട്.
കൊയിലാണ്ടിയിൽ നന്ന ഒരു കവിതാ ക്യാമ്പിനിടെ സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവ എഴുത്തുകാരിയുടെ പരാതി. 2020 ഫെബ്രുവരി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (2), 341, 354 വകുപ്പുകൾ പ്രകാരം സിവികിനെതിരെ കേസ് എടുക്കണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം.
'കീർത്തിയല്ലേ ഇത് അമ്പമ്പോ'.കണ്ണു തള്ളി കല്യാണി പ്രിയദർശൻ..കണ്ടമാനം കമന്റ്സ്..വൈറൽ ഫോട്ടോകൾ'












Click it and Unblock the Notifications