ഇനി 'സിവിക് പക്ഷം', '900 ദിവസത്തെ ഡിലേ എന്തുകൊണ്ട് സംഭവിച്ചുവെന്ന് രാഹുൽ, വിജയ് ബാബു കേരളത്തിന്റെ ജോണി ഡെപ്പ്'
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അകപ്പെട്ട സിവിക് ചന്ദ്രനെ പിന്തുണച്ച് വലതുപക്ഷ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. സിവിക് ചന്ദ്രന് കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വര്‍ സിവിക് ചന്ദ്രനെ പിന്തുണച്ചത്.
സിവിക് ചന്ദ്രനെതിരെയുള്ളത് വ്യാജ പരാതിയാണെന്നും കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് എന്തിനാണ് മുന്‍ വിധിയോടെ കാര്യങ്ങള്‍ നോക്കിക്കാണുന്നതെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. വിജയ് ബാബു കേസിനെ കുറിച്ചും എടുത്ത് പറഞ്ഞ രാഹുല്‍ വിജയ് ബാബു കേരളത്തിന്റെ ജോണി ഡെപ്പാണെന്നും പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ വാക്കുകളിലേക്ക്...
ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനൊരു പ്രത്യേകതയുണ്ട്, അറിയാമോ?

കഴിഞ്ഞ ഒരു നൂറ്റാണ്ടുകള്‍കിപ്പുറം ഒരുപാട് വനിത പക്ഷ നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ വരികയുണ്ടായി. അതിനെ എല്ലാവരും സ്വാഗതം ചെയ്തു. എന്നാല്‍ കാലാന്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് നമ്മള്‍ കണ്ടു. അങ്ങനെയാണ് ഒരിക്കല്‍ സുപ്രിം കോടതി പറഞ്ഞത്, ഞങ്ങള്‍ സ്ത്രീകള്‍ക്ക് പരിചകളാണ് കൊടുത്തത്. എന്നാല്‍ അത് വാളായിട്ടാണ് ദുരുപയോഗം ചെയ്യുന്നത്.- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ദില്ലി ഹൈക്കോടതി ജഡ്ജി പ്രസാദ് ആഗസ്റ്റ് 2021ല്‍ അലാമിംഗ് ഇന്‍ക്രീസിഗ് എന്ന് പറഞ്ഞു. ഈ അടുത്ത് അലഹബാദ് ഹൈക്കോടതി വ്യാജ പീഡന പരാതി കൊടുത്തതിനെ തുടര്‍ന്ന് 10000 രൂപ പിഴ ചുമത്തിയിരുന്നു. ജുഡീഷ്യറി മനസിലാക്കുന്നു, പൊതു സമൂഹവും മാധ്യമങ്ങളും മനസിലാക്കുന്നു ധാരാളം വ്യാജ പരാതികള്‍ വരുന്നുണ്ടെന്ന്.

വ്യാജ പരാതി നല്‍കി പുരുഷനെ അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു. എല്ലാ കേസുകളും എടുത്തു നോക്കൂ, ഒരു ഉദാഹരണം, കേരളത്തിന്റെ ജോണി ഡെപ്പായ വിജയ് ബാബുവിന്റെ കേസില്‍ എന്തുപറ്റി, കോടതി ചൂണ്ടിക്കാട്ടി, ഇവര്‍ തമ്മില്‍ ഗാഢമായ ബന്ധമുണ്ട്. ഈ പറയപ്പെടുന്ന സംഭവത്തിന് ശേഷം ഒരുപാട് കമ്മ്യൂണിക്കേഷനുണ്ട്.

അതില്‍ ഒന്നും യാതൊരുതരത്തിലുള്ള നെഗറ്റിവിറ്റിയില്ല, പരസ്പര ഇഷ്ടത്തോടെ സ്‌നേഹത്തോടെ പെരുമാറുന്നു. മറ്റൊരു സിനിമയില്‍ നായികയാക്കത്തപ്പോള്‍ പീഡന പരാതി നല്‍കുന്നു- രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മാധ്യമങ്ങളും പൊതുസമൂഹവും ഇയാള്‍ തെറ്റുകാരനാണെന്നും ബ്രാന്‍ഡ് ചെയ്യുകയും ചാപ്പ കുത്തുകയും റേപ്പിസ്റ്റ് എന്ന് വിളിക്കുകയും ചെയ്യുന്നതല്ലേ, യഥാര്‍ത്ഥത്തില്‍ മുന്‍വിധിയെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

രണ്ട് ഭാഗത്തിന്റെ വാദങ്ങളോ അല്ലെങ്കില്‍ പ്രോസിക്യൂഷന്റെ വാദവും മറുഭാഗത്തിന്റെ വാദവും കൂട് കേട്ട് അതില്‍ സൗഹൃദപരമായ സമീപനം സ്വീകരിക്കുന്ന കോടതിയല്ലേ, നമ്മള്‍ വിശ്വസിക്കേണ്ടത്. കേസില്‍ 900 ദിവസത്തെ താമസം എന്തുകൊണ്ട് സംഭവിച്ചുവെന്നും രാഹുല്‍ ഈസ്വര്‍ ചോദിച്ചു.

അതേസമയം, സിവിക് ചന്ദ്രന്‍ കേസില്‍ അതിജീവിതയ്‌ക്കെതിരായ കോടതി പരാമര്‍ശത്തില്‍ വലിയ വിവാദമാണ് സൃഷ്ടിച്ചത്. കോടതിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി ആലോചിക്കുകയാണ് ദേശീയ വനിത കമ്മീഷന്‍. റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്.

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കി കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളെ ദേശീയ വനിത കമ്മീഷന്‍ അപലപിച്ചു. കോടതിയുടെ പരാമശങ്ങള്‍ അതീവ ദൗര്‍ഭാഗ്യകരമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കോടതി അവഗണിച്ചുവെന്നും രേഖ ശര്‍മ കുറ്റപ്പെടുത്തി.












Click it and Unblock the Notifications