കേരളത്തിൽ സിജെപിയുടെ മെമ്പർഷിപ്പ് 20,000 കടന്നു! കൊച്ചിയിൽ യോഗം ചേർന്നു, പ്രവർത്തനം വ്യാപിപ്പിക്കും

കൊച്ചി: കോക്ക്‌റോച്ച് ജനതാ പാർട്ടി കേരളത്തിലെ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുന്നു. പാർട്ടിയുടെ മെമ്പർഷിപ്പ് കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് നീക്കം. സെപ്റ്റംബർ 27ന് കൊച്ചിയിൽ നടത്തിയ പരിപാടിയിലാണ് കേരളത്തിലെ വിദ്യാർഥികളിലേക്കും സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികൾ പാർട്ടി പ്രഖ്യാപിച്ചത്. അതേസമയം, വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി രാജ്യവ്യാപക പ്രതിഷേധത്തിനും പാർട്ടി ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

കേരളത്തിൽ നിന്ന് ഏകദേശം 20,000 പേർ പാർട്ടിയുടെ വെബ്സൈറ്റ് വഴി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് ദേശീയ മാധ്യമ വിഭാഗം മേധാവി വിജയ് റെഡ്ഡി മല്ലങ്കി പറഞ്ഞു. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ രജിസ്ട്രേഷൻ കേരളത്തിൽ നിന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊച്ചിയിൽ പാർട്ടി അനുഭാവികളുടെ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നുള്ള രജിസ്ട്രേഷൻ മഹാരാഷ്ട്രയിലെ കണക്കിന് ഏതാണ്ട് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

cjp

കേരളത്തിലെ പ്രവർത്തകർ സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണം നടത്തുമെന്നും പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുക്കാൻ ആളുകളോട് ആവശ്യപ്പെടുമെന്നും മല്ലങ്കി പറഞ്ഞു. മുംബൈ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിലേക്ക് കൂടുതൽ പേരെ എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാലകളിലും പ്രവർത്തനം ശക്തമാക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ട്.

ഇതിനായി നാല് മേഖലാ കോർഡിനേറ്റർമാർ വിദ്യാർഥികളുമായി ബന്ധപ്പെടുകയും സർവകലാശാലകളിൽ അംഗത്വ രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുമെന്നാണ് ലഭ്യമായ വിവരം. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളും പാർട്ടി ഏറ്റെടുക്കുമെന്ന് മല്ലങ്കി പറഞ്ഞു. ദളിത്, ആദിവാസി വിദ്യാർഥികൾക്കുള്ള ഇ ഗ്രാന്റ് വിതരണം വൈകുന്നതുമായി ബന്ധപ്പെട്ട പരാതികളും ഇതിൽ ഉൾപ്പെടും.

രാഷ്ട്രീയ നിലപാടുകൾ വ്യത്യസ്‌തമായാലും സംസ്ഥാനത്തെ വിദ്യാർഥി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും സിപിഐഎം നേതൃത്വത്തിലുള്ള എൽഡിഎഫും രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ഒരുമിച്ച് നിൽക്കണമെന്നും മല്ലങ്കി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യതയും വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് പ്രതിഷേധത്തിന്റെ പ്രധാന വിഷയങ്ങളെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

ഗ്യാനേഷ് കുമാറിന്റെ രാജി, പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വതന്ത്ര അന്വേഷണം, തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമം പിൻവലിക്കൽ എന്നിവയാണ് പാർട്ടി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ. സെപ്റ്റംബർ 24ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തുകൊണ്ട് ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവെക്കണമെന്ന ആവശ്യവും പാർട്ടി ഉന്നയിച്ചിരുന്നു.

അതേസമയം, കോക്ക്‌റോച്ച് ജനതാ പാർട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒക്ടോബർ രണ്ടിന് മുംബൈയിൽ തുടക്കമിടാനാണ് തീരുമാനം. തുടർന്ന് ബെംഗളൂരു, ഹൈദരാബാദ്, അലഹാബാദ്, ഡൽഹി എന്നിവിടങ്ങളിലേക്കും പ്രതിഷേധ പരിപാടികൾ വ്യാപിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്. ഇതോടെ കൊച്ചിയും പ്രധാന വേദിയായി മാറാൻ ഇടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma