Get Updates
Get notified of breaking news, exclusive insights, and must-see stories!

'നര നായാട്ടാണ് അന്ന് കണ്ടത്, സത്യം പറയാൻ ആവില്ലെങ്കിൽ മിണ്ടാതിരിക്കണം'; നരിവേട്ടക്ക് എതിരെ സികെ ജാനു

കൊച്ചി: മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തിൽ അടുത്തിടെ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം നരിവേട്ടയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു. അക്ഷരാർത്ഥത്തിൽ അന്ന് മുത്തങ്ങയിൽ നരനായാട്ടാണ് നടന്നതെന്നും മനുഷ്യരായ പോലീസുകാരെ ആരെയും അവിടെ കണ്ടിട്ടില്ലെന്നും സികെ ജാനു പറഞ്ഞു. സത്യം പറയാൻ സാധിക്കില്ലെങ്കിൽ മിണ്ടാതിരിക്കുക എങ്കിലും ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

ചിത്രം മുത്തങ്ങ സമരത്തെ കുറിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. മൃ​ഗങ്ങളുടേതിന് തുല്യമായ പെരുമാറ്റമാണ് പോലീസുകാരിൽ നിന്ന് നിന്നുമുണ്ടാഅന്നുണ്ടായത്. ആറ് പേരെ ചുട്ടുകൊല്ലുന്നതായി നരിവേട്ട സിനിമയിൽ കാണിക്കുന്നുണ്ടെന്നും എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സികെ ജാനു പറഞ്ഞു.

narivettamovieckjanu

മൃ​ഗങ്ങളുടേതിന് തുല്യമായ പെരുമാറ്റമാണ് അവരിൽനിന്നുമുണ്ടായത്. ഇതുപോലൊരു സമരത്തെ തെറ്റായി ചിത്രീകരിക്കുന്നതാണ് പല കാര്യങ്ങളും. ആദിവാസികൾ നടത്തിയ ഒരു സമരത്തെ തങ്ങൾക്ക് തോന്നുന്നതുപോലെ ചിത്രീകരിക്കുന്നത് ശരിയല്ല. സത്യം തുറന്നുകാണിക്കാൻ ധൈര്യമില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു; സികെ ജാനു മാധ്യമങ്ങളോട് പറഞ്ഞു.

മുത്തങ്ങയിലെ സമരം നടന്ന് 20 വർഷങ്ങൾക്കുശേഷം ആ സംഭവത്തെക്കുറിച്ച് അറിയാനാ​ഗ്രഹിക്കുന്ന ഒരാൾക്ക് തെറ്റായ സന്ദേശമാണ് നരിവേട്ട എന്ന സിനിമ നൽകുന്നത്. മുത്തങ്ങയിൽ അന്ന് മനുഷ്യനെപ്പോലുള്ള ഒരു പോലീസുകാരനെപ്പോലും കണ്ടിട്ടില്ല. മൃ​ഗങ്ങളുടേതിന് തുല്യമായ പെരുമാറ്റമാണ് അവരിൽ നിന്നുമുണ്ടായത്; സികെ ജാനു പറയുന്നു.

അതിനിടെ എകെ ആന്റണിയുടെ പരാമർശങ്ങൾക്കും സികെ ജാനു മറുപടി നൽകി. വൈകിയെങ്കിലും ആന്റണിക്ക് തിരിച്ചറിവുണ്ടായത് നല്ല കാര്യമാണെന്നും എന്നാൽ, അതുകൊണ്ട് മാത്രം പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്നും ജാനു പറഞ്ഞിരുന്നു. ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമാണ് വേണ്ടതെന്ന് പറഞ്ഞ സികെ ജാനു പോലീസിന്റെ കൊടിയ പീഡനങ്ങൾക്ക് മാപ്പില്ലെന്നും പറഞ്ഞു.

വർഷങ്ങൾ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാൽ അന്നത്തെ ക്രൂരമായ പീഡനത്തിന്റെ മുറിവുണങ്ങില്ല. പോലീസ് അന്ന് ചെറിയ കുട്ടികളെയടക്കം വളരെ ഭീകരമായിട്ട് മർഡിഡിച്ചു, തല അടിച്ചു പൊട്ടിച്ചു. തന്നെ അടക്കമുള്ള ആളുകളെ മണിക്കൂറുകളോളമാണ് പോലീസുകാർ തല്ലിയത്. അന്ന് മുത്തങ്ങയിൽ കണ്ടത് പോലീസുകാരെയല്ല, മറിച്ച് രണ്ടു കയ്യും കാലുമുണ്ടായിരുന്ന വേട്ടപ്പട്ടികളെയാണെന്നും സികെ ജാനു പറയുന്നു.

അതേസമയം, അനുരാജ് മനോഹർ സംവിധാനം ചെയ്‌ത നരിവേട്ടയിൽ ടൊവിനോ തോമസാണ് നായക വേഷത്തിൽ എത്തിയത്. ചേരൻ, സുരാജ് വെഞ്ഞാറമൂട്, ശ്രീകാന്ത് മുരളി, നന്ദു, പ്രിയംവദ കൃഷ്‌ണൻ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. പത്ത് കോടിയോളം മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ബോക്‌സ് ഓഫീസിൽ മുപ്പത് കോടിയോളം രൂപ കളക്റ്റ് ചെയ്യാൻ സാധിച്ചിരുന്നു. എങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല.

അതിന് പിന്നാലെയാണ് സികെ ജാനുവിന്റെ വിമർശനം. സമാനമായി മുത്തങ്ങ സമരത്തെ വളച്ചൊടിക്കുന്നതാണ് ഈ സിനിമയെന്ന ആരോപണം വേറെ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ അണിയറപ്രവർത്തകർ ആരും തന്നെ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഒരു യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയുള്ള സാങ്കൽപിക കഥയാണ് നരിവേട്ടയെന്ന് ചിലർ ചൂണ്ടിക്കാട്ടുകയും ചെയ്‌തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+