മോദി ഭരിച്ചിട്ടും ആദിവാസികളുടെ അവസ്ഥയ്ക്ക് മാറ്റമില്ല; കുറ്റപ്പെടുത്തലുമായി സികെ ജാനു
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആദിവാസി ഗോത്രസഭാ നേതാവ് സികെ ജാനു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും കേരളത്തിലെ ആദിവാസികളുടെ അവസ്ഥ മാറിയിട്ടില്ലെന്ന് സികെ ജാനു കുറ്റപ്പെടുത്തി. ആദിവാസികള്‍ ഇന്നും കൊടിയ ദുരിതം അനുഭവിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ ആദിവാസികളുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും ഇല്ല. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കും. കൂടാതെ മുത്തങ്ങാ കേസില്‍ ഉള്‍പ്പെട്ടിട്ടുളള ആദിവാസികളുടെ കേസുകള്‍ എഴുതി തള്ളണമെന്ന കാര്യവും മോദിയോട് ആവശ്യപ്പെടുമെന്നും ജാനു കോഴിക്കോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ പിന്തുണയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി സികെ ജാനു മത്സരിച്ച് തോറ്റിരുന്നു. പരാജയത്തെ തുടര്‍ന്ന് ജാനുവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രൂപം കൊടുത്ത ജനാധിപത്യ രാഷ്ട്രീയ സഭയെ എന്‍ഡിഎയിലെ ഘടകകക്ഷിയാക്കുന്ന കാര്യത്തില്‍ ബിജെപി നേതൃത്വം തീരുമാനം എടുത്തിരുന്നില്ല. ബിജെപി ദേശീയ സമിതിയോടനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചയില്‍ ജാനു ഇതിലെ അതൃപ്തി ബിജെപി നേതൃത്വത്തെ അറിയിച്ചു.
ബിജെപി വാഗ്ദാനലംഘനം നടത്തിയെന്നാണ് ജാനുവിനൊപ്പമുളളവരുടെ ആരോപണം. ബിജെപി പറഞ്ഞ് പറ്റിച്ചു. തിരഞ്ഞെടുപ്പിന് ശേഷം അവഗണനയാണുണ്ടായതെന്നും ജാനുവിനോടടുപ്പമുള്ളവര് ആരോപിക്കുന്നു. ബിജെപിയുടെ ദേശീയ കൗണ്‍സില്‍ നടക്കുന്ന സാഹചര്യത്തില്‍ മോഡി ഭരണത്തിന് കീഴിലും തങ്ങള്‍ക്ക് ദുരിതമാണെന്ന ജാനുവിന്റെ കുറ്റപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ട്.
Read Also: മമ്മൂക്കാ എജ്ജാതി ട്രോളാ ഇത്, ജോപ്പനുണ്ണീ നീ തീര്‍ന്ന് ! ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications