പൊലീസിന് നേരെ മണല്‍ വാരിയെറിഞ്ഞു, ലാത്തിച്ചാർജ്: കോഴിക്കോട് സംഗീത പരിപാടിക്കിടെ സംഘർഷം
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് സംഗീത പരിപാടിക്കിടെ സംഘർഷം. വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ ധനസമാഹരണമത്തിനായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തില്‍ പൊലീസുകാരും വിദ്യാർത്ഥികളും ഉള്‍പ്പടെ എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ഗവ.ബീച്ച് ആശുപത്രി, മെഡിക്കല്‍ കോളേജ്, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ജിഗിന്‍ ഗണേഷ്, ഇ.വി. അതുല്‍, സുഭാഷ്, ജിതേഷ്, കെ. ബബീഷ് എന്നീ പോലീസുകാര്‍ക്കാണ് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത് .പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. സംഘടകരായ കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയര്‍ അധികൃതര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട് മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്.
എന്താ റിതൂ... വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ: വ്യത്യസ്ത ചിത്രങ്ങളുമായി റിതു മന്ത്ര

കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങി നല്‍കുകയെന്ന ഉദ്ദേശത്തോടെ ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയര്‍ മൂന്ന് ദിവസത്തെ കാര്‍ണിവലായിരുന്നു കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ചത്. നാല്‍പ്പതോളം സ്റ്റാളുകളും സംഗീത-കലാപരിപാടികളും ഇവിടെ ഒരുക്കിയിരുന്നു. സമാപന ദിവസമായ ഇന്നലെ പ്രത്യേക ബാന്‍ഡിന്റെ സംഗീത പരിപാടിയായിരുന്നു മുഖ്യ ആകർഷണം.

ടിക്കറ്റ് വച്ചുള്ള പരിപാടിക്കായി വൈകിട്ടോടെ തന്നെ നൂറുകണക്കിനാളുകള്‍ ബീച്ചിലെത്തി. സംഗീതപരിപാടിക്കായി നേരത്തേതന്നെ ഓണ്‍ലൈന്‍വഴി ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റ് വില്‍പ്പനയുണ്ടായിരുന്നു. അവധി ദിവസമായ ഇന്നലെ കൂടുതല്‍ പേർ എത്തുകയും ചെയ്തതോടെ പലർക്കും ടിക്കറ്റ് ലഭിച്ചില്ല. തിരക്ക് കൂടിയതോടെ സംഘാടകര്‍ ടിക്കറ്റ് വില്‍പന നിര്‍ത്തി വച്ചു. ഇതില്‍ പ്രകോപിതരായ ഒരു സംഘം വാക്ക് തര്‍ക്കം ഉണ്ടാക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ആയിരുന്നു.

ബീച്ചിന്റെ ഒരുഭാഗത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കാലിക സ്റ്റേജിലാണ് സംഗീതപരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. കാണികളെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേജിനുണ്ടായിരുന്നില്ല. രാത്രി എട്ടോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ടിക്കറ്റ് എടുത്തവര്‍ അകത്തേക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് ആദ്യം ബഹളംവെക്കുകയായിരുന്നു. ഇത് തടയാന്‍ പൊലീസ് ശ്രമിച്ചതോടെ പോലീസുകാര്‍ക്കുനേരെ ചിലർ കല്ലും മണലും വാരിയെറിയുകയും ചെയ്തു.

സംഘര്‍ഷം രൂക്ഷമായതോടെ കൂടുതല്‍ പൊലീസ് എത്തി സംഗീത പരിപാടി നിര്‍ത്തി വയ്പ്പിച്ചു. പിന്നീട് പലതവണ ലാത്തി വീശിയാണ് പ്രശ്‌നക്കാരെ അവിടെ നിന്ന് മാറ്റിയത്. ബാരിക്കേഡുകള്‍ തകര്‍ത്ത് സംഗീതപരിപാടി നടക്കുന്ന സ്റ്റേജിനരികിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ ഇവിടെ ഉന്തും തള്ളും തിരക്കുമുണ്ടായി.

പരിപാടിക്കെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പടേയുള്ളവർ തിരക്കിനിടയില്‍ വീണുപോയി. പരിപാടി നിയന്ത്രിക്കുന്ന വൊളന്റിയര്‍മാരായ വിദ്യാര്‍ഥികളെയും ജനക്കൂട്ടം ആക്രമിച്ചു. തുടർന്ന് ഉന്നത പൊലീസ് സംഘം എത്തിയാണ് സ്ഥിതി ഗതികള്‍ നിയന്ത്രിച്ചത്. സിറ്റി പോലീസ് മേധാവി എ. അക്ബര്‍, ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എ. ശ്രീനിവാസന്‍, സിറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ എം.സി. കുഞ്ഞുമോയിന്‍കുട്ടി, മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്‍, സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എ. ഉമേഷ് എന്നിവർ സ്ഥലത്ത് എത്തി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications