കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറോ വേസ്റ്റ് വടകര; കലക്ടറുടെ തീരുമാനം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയെന്ന് നഗരസഭ ചെയര്‍മാൻ

  • By Sreejith Kk
Google Oneindia Malayalam News

വടകര : ക്ലീന്‍ സിറ്റി ഗ്രീന്‍ സിറ്റി സീറോവേസ്റ്റ് വടകര പദ്ധതിയുടെ
ഭാഗമായി ഷ്രഡ്ഡിങ്ങ് യൂനിറ്റ് നിര്‍ദ്ദിഷ്ട സ്ഥലത്തു നിന്നും മാറ്റണമെന്ന് നിർദ്ദേശ്ശിക്കുന്ന ജില്ലാ കലക്ടറുടെ ഉത്തരവ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ കൗൺസിലും, ചെയര്‍മാനും ഉണ്ടായിരിക്കെ ഒരുവിധ കൂടിയാലോചനയും നടത്താതെ തികച്ചും ഏകപക്ഷീയമായി കലക്ടര്‍ എടുത്ത തീരുമാനം
ജനാധിപത്യ വിരുദ്ധമാണ്.

ആധുനിക ഹിന്ദുമത്തെ സൃഷ്ടിച്ചത് ബ്രിട്ടിഷ് കൊളോണിയലിസം: ബി രാജീവൻആധുനിക ഹിന്ദുമത്തെ സൃഷ്ടിച്ചത് ബ്രിട്ടിഷ് കൊളോണിയലിസം: ബി രാജീവൻ

കലക്ടര്‍ ഉള്‍പ്പെടുന്ന ജില്ലാ ആസൂത്രണ സമിതിയാണ് നഗരസഭയുടെ പദ്ധതിക്ക്
അംഗീകാരം നല്‍കിയത്. സീറോ വേസ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കള്‍ ജൂബിലി ഗേറ്റിന് സമീപത്തുള്ള നഗരസഭയുടെ കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ നഗരസഭ ഏകകണേ്ഠന തീരുമാനിച്ചതാണ്. പദ്ധതിയെ തുടക്കം മുതല്‍ തകര്‍ക്കാന്‍ എസ്ഡിപിഐ പോലുള്ളപിന്തിരിപ്പന്‍ സംഘടനകള്‍ സമരവുമായി രംഗത്തുവന്നു. പിന്നീട് യുഡിഎഫും,ബിജെപിയും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

 zerowastekozhikode-

പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് തരം തിരിച്ച് കയറ്റി അയക്കാനുള്ള ഈ കേന്ദ്രം ട്രഞ്ചിങ്ങ് ഗ്രൗണ്ടാക്കി മാറ്റുമെന്ന കള്ള പ്രചരണം നടത്തിയാണ് സമരം നടത്തിയത്. എന്നാല്‍ ജനകീയ പങ്കാളിത്തത്തോടെ പദ്ധതി വിജയകരമായി നഗരസഭ നടപ്പാക്കുകയാണ്. ഇതിനിടയിലാണ് കേന്ദ്രം പ്രസ്തുത സ്ഥലത്തുനിന്നും മാറ്റി സ്ഥാപിക്കണമെന്ന് ഉത്തരവിറക്കിയത്. ഇത് യുഡിഎഫ്, ബിജെപി, എസ്ഡിപിഐ സമരത്തിന് ഒത്താശ ചെയ്തു കൊടുക്കുന്ന നടപടിയാണ് കലക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ചെയര്‍മാന്‍ പറഞ്ഞു.

ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്താത്ത പഞ്ചായത്തുകള്‍ക്കെതിരെ നടപടിയെന്ന് കോഴിക്കോട് കലക്ടർആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്താത്ത പഞ്ചായത്തുകള്‍ക്കെതിരെ നടപടിയെന്ന് കോഴിക്കോട് കലക്ടർ

English summary
clean city green city plan in kozhikode; municipality chairman criticized collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X