കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മക്ക്' പിന്തുണയുമായി മുഖ്യന്‍ രംഗത്ത്

  • By Soorya Chandran
Google Oneindia Malayalam News

കല്‍പറ്റ: മാതാ അമൃതാനന്ദമയിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിറകെ അമ്മക്ക് പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്.

മാതാ അമൃതാനന്ദമയിയും അവരുടെ മഠവും ചെയ്യുന്ന സേവനങ്ങള്‍ വിസ്മരിക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സുനാമി കാലത്ത് ഉള്‍പ്പെടെ അമ്മയും മഠവും ചെയ്ത കാര്യങ്ങള്‍ പിണറായി വിജയന്‍ ഓര്‍ക്കണം എന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

CM Oommen Chandy supports Amruthanandamayi

മാതാ അമൃതാനന്ദമയിയുടെ ആശ്രമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേരളത്തില്‍ അടുത്ത രാഷ്ട്രീയ പോര്‍വിളികള്‍ക്ക് കാരണമാകുമെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. അമൃതാനന്ദമയിയുടെ സന്തത സഹചാരി ആയിരുന്നു ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ പുസ്തകത്തിലാണ് ആശ്രമത്തെക്കുറിച്ചും അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

ഒരു പുസ്തകത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ മാത്രം അമൃാതനന്ദമയിക്കെതിരേയോ മഠത്തിനെതിരേയോ കേസെടുക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും വിവാദത്തില്‍ അമൃതാനന്ദമയിക്കൊപ്പമാണെന്ന തോന്നലാണ് ഇത് സൃഷ്ടിക്കുന്നത്.

വിവാദം തുടക്കത്തില്‍ മാധ്യമം ഒഴികെയുള്ള മുഖ്യധാര മാധ്യമങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ പിന്നീട് ദേശാഭിമാനി പത്രം ഒന്നാം പേജില്‍ തന്നെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. പിന്നീട് ഇന്ത്യ വിഷനും റിപ്പോര്‍ട്ടര്‍ ചാനലും അടക്കമുള്ളവര്‍ വിഷയം ചര്‍ച്ച ചെയ്തു. ഏറ്റവും ഒടുവിലാണ് സിപിഎം ഔദ്യോഗികമായി വിവാദത്തെക്കുറിച്ച് പ്രതികരിച്ചത്.

പിണറായി വിജയന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മുഖ്യമന്ത്രി അമൃതാനന്ദമയിക്കും ആശ്രമത്തിനും പിന്തുണ നല്‍കുന്ന പ്രസ്താവന നടത്തിയത്.

English summary
CM Oommen Chandy supports Amruthanandamayi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X