'അടിസ്ഥാനരഹിതമായ വാർത്തകളോ കിംവദന്തികളോ വിശ്വസിക്കരുത്, ഐക്യബോധവും ജാഗ്രതയുമാണ് ആവശ്യം'; മുഖ്യമന്ത്രി
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ ലോക കേരള സഭയിലെ അംഗങ്ങളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളും ഭയത്തിന്റെ നിഴലിലായ സാഹചര്യത്തിലാണ് നടപടി. ഈ പശ്ചാത്തലത്തിൽ കേരളസഭ അംഗങ്ങളുമായി സംവദിച്ചുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അടിസ്ഥാനരഹിതമായ വാർത്തകളോ കിംവദന്തികളോ ആരും വിശ്വസിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
വിവരങ്ങൾക്കായി ഗൾഫ് മേഖലയിലെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂവെന്നും ഐക്യബോധവും ജാഗ്രതയുമാണ് നമുക്കാവശ്യമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവാസി സംഘടനകളും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഐക്യമനോഭാവത്തോടെ ഇടപെടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ
സാമ്രാജ്യത്വ ശക്തികളുടെ ആക്രമണം മൂലം ഗൾഫ് നാടുകളിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കേരളസഭ അംഗങ്ങളുമായി സംവദിച്ചു. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന ആശങ്ക വലിയ പ്രവാസി സമൂഹമുള്ള നമ്മുടെ നാട്ടിലും പ്രതിഫലിക്കും.ട്രാൻസിറ്റ് വിസയിൽ നിൽക്കുന്നവർ, ആക്രമണ ഭീതിമൂലം അടിയന്തരമായി സഞ്ചരിക്കാൻ കഴിയാത്ത വരുന്നവർ, രോഗികൾ, മരുന്ന് ആവശ്യമുള്ളവർ തുടങ്ങിയവർക്ക് ലോക കേരള സഭാംഗങ്ങൾ പിന്തുണ നൽകേണ്ടതുണ്ട്.
അതാതിടങ്ങളിലെ ഭരണകൂടം നൽകുന്ന മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധം പുലർത്തണമെന്നും യോഗത്തിൽ വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾക്കായി ഗൾഫ് മേഖലയിലെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ. അടിസ്ഥാനരഹിതമായ വാർത്തകളോ കിംവദന്തികളോ ആരും വിശ്വസിക്കരുതെന്നും കൂട്ടി ചേർത്തു. ആശങ്കയുണർത്തുന്ന രീതിയിൽ പ്രവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ഐക്യബോധവും ജാഗ്രതയുമാണ് നമുക്കാവശ്യം. പ്രവാസി സഹോദരങ്ങളുടെ ക്ഷേമത്തിനായി നല്ല നിലയിൽ ഇടപെടണം എന്നും ലോക കേരളസഭാംഗങ്ങളോട് അഭ്യർത്ഥിച്ചു. പ്രവാസികളുമായി ആശയവിനിമയം നടത്താനുള്ള ഹെൽപ്പ് ലൈൻ സംവിധാനം നോർക്ക ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ദില്ലി കേരളഹൗസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ നടത്തുന്ന ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കും. ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന എസ്എസ്എൽസി- ഹയർ സെക്കൻഡറി പരീക്ഷയുടെ തീയതി മാറ്റിയിട്ടുണ്ട്.
ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവാസിസംഘടനകളും യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഐക്യമനോഭാവത്തോടെ ഇടപെടണം. ഗൾഫിലെ സാഹചര്യത്തെ പറ്റി ചില മാധ്യമങ്ങൾ ആശങ്ക പരത്തുന്ന വാർത്തകൾ നൽകുകയാണെന്ന് ചില ലോക കേരള സഭാ അംഗങ്ങൾ പരാതിപ്പെട്ടു. ഇതുമൂലം ബന്ധുക്കൾക്ക് വലിയ ആശങ്കകൾ ഉണ്ടാവുന്ന പശ്ചാത്തലത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, യാത്രാ സൗകര്യം അടക്കമുള്ള മറ്റിതര വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ അഭ്യർത്ഥിച്ച് കത്തെഴുതുന്ന കാര്യം പരിഗണിക്കാം എന്നും യോഗത്തെ അറിയിച്ചു.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications