കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി അവകാശമായി കാണുന്ന ആര്‍ത്തി പണ്ടാരങ്ങളുണ്ട്, അവരെ വെച്ചുപൊറുപ്പിക്കില്ല: കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങളില്‍ ആര്‍ത്തിപ്പണ്ടാരങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം എന്നും അദ്ദേഹം പറഞ്ഞു. അഴിമതി അവകാശമാണെന്ന് ചിലര്‍ കരുതുന്നു എന്നും സര്‍ക്കാര്‍ അഴിമതി വെച്ചു പൊറുപ്പിക്കില്ല എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതി നേരിട്ട് ചോദിക്കുന്നവരുണ്ട്. അത്തരം ആളുകള്‍ എവിടെ കഴിയണം എന്ന് സംസ്ഥാന സര്‍ക്കാരിനറിയാം. സ്വസ്ഥമായി ജോലി എടുത്ത് ജീവിക്കേണ്ടതിന് പകരം ഉള്ള ജോലിയ്ക്ക് പുറമെ ആര്‍ത്തി പണ്ടാരമായി മാറി വലിയ തോതില്‍ എന്തിനും കാശ് ചോദിക്കുന്ന ഒരു കൂട്ടം പേര്‍ നമ്മുടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായിട്ടുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

PINARAY

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി എടുക്കും. ഒരു തരത്തിലുള്ള അഴിമതിയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തേയും അഴിമതിയ്ക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍ പറഞ്ഞു. വല്ലാത്ത അതിമോഹമുള്ള ചിലരുണ്ടെന്നും ഇത്തരക്കാരോട് പറയാനുള്ളത്, ജയില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമെന്നാണെന്നുമായിരുന്നു തദ്ദേശസ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് ഈ വര്‍ഷം ഫെബ്രുവരിയില്‍ പറഞ്ഞത്.

റിയാസിന്റെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി കൊടുത്ത സ്ത്രീധനമെന്ന് കെഎം ഷാജി, കുഞ്ഞാലിക്കുട്ടിക്കിട്ടും ഒരു 'കൊട്ട്'റിയാസിന്റെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി കൊടുത്ത സ്ത്രീധനമെന്ന് കെഎം ഷാജി, കുഞ്ഞാലിക്കുട്ടിക്കിട്ടും ഒരു 'കൊട്ട്'

വലിയൊരു നിക്ഷേപം വരുമ്പോള്‍, ആ നിക്ഷേപ തുകയ്ക്ക് അനുസരിച്ച് ഒരു തുക നിശ്ചയിച്ച് അത് തനിക്ക് വേണമെന്ന് പറയാന്‍ മടി കാണിക്കാത്ത ചിലര്‍ കേരളത്തിലുണ്ടെന്നും അത്തരത്തിലുള്ള ആളുകള്‍ക്ക് വീട്ടില്‍ നിന്ന് അധികം ഭക്ഷണം കഴിക്കാന്‍ കഴിയില്ല എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്.

തൃക്കാക്കരയില്‍ കനത്ത പോളിംഗ്; വോട്ട് ചെയ്യാനെത്തി പ്രമുഖര്‍, ചിത്രങ്ങള്‍ കാണാം

ജനങ്ങളാണ് ഏത് സര്‍ക്കാരിന്റെയും യജമാനന്‍മാരെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് നിഷേധാത്മക സമീപനം ഉണ്ടാകരുത് എന്നും അഴിമതിയില്‍ നിന്ന് പൂര്‍ണമായും മുക്തമാകണ എന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. ജനങ്ങളാണ് ഏത് സര്‍ക്കാരിന്റെയും യജമാനന്‍മാര്‍, ആ യജമാനന്‍മാരെ സേവിക്കുന്നവരാണ് ഉദ്യോഗസ്ഥര്‍ എന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. 2016 ലെ ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തും സമാന വിമര്‍ശനം പിണറായി വിജയന്‍ ഉന്നയിച്ചിരുന്നു.

Recommended Video

cmsvideo
അറസ്റ്റിലാക്കപ്പെട്ടയാൾ ലീഗുകാരനോ? PMA Salam പറയുന്നു | #Politics | OneIndia Malayalam

English summary
CM Pinarayi Vijayan against corruption in local bodies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X