'നല്ല ഒരു കലാകാരൻ എന്നതിലുപരി നല്ല ഒരു മനുഷ്യൻ', മലയാളത്തിന്റെ ജോൺ ഹോനായിക്ക് അനുശോചന പ്രവാഹം
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടന്‍ റിസബാവയ്ക്ക് അനുശോചന പ്രവാഹം. സിനിമയ്ക്ക് അകത്ത് നിന്നും രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് നിന്നും ഉളള പ്രമുഖര്‍ റിസബാവയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. ''നല്ല ഒരു കലാകാരൻ എന്നതിലുപരി നല്ല ഒരു മനുഷ്യൻ..... പ്രണാമം'' എന്നാണ് നടൻ ജയറാം കുറിച്ചത്. സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, മഞ്ജു വാര്യര്‍, ഇര്‍ഷാദ് അലി അടക്കമുളളവര്‍ റിസബാവയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ റിസബാവയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ''ചലച്ചിത്ര നടന്‍ റിസബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നാടക വേദിയിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ്. ടെലിവിഷൻ പരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കുമൊപ്പം ചേരുന്നു'' മുഖ്യമന്ത്രി കുറിച്ചു.

സിനിമാ-സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ റിസബാവയുടെ മരണത്തിൽ അനുശോചിച്ചു. ''മലയാള സിനിമയിലെ അഭിനേതാവും, ഡബ്ബിംഗ് ആർട്ടിസ്റ്റുമായ റിസബാവയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. നിരവധി സിനിമകളിൽ സ്വഭാവനടനായി അഭിനയ മികവു തെളിയിച്ച പ്രിയ കലാകാരന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണ്. റിസബാവയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ''
ധനമന്ത്രി കെഎൻ ബാലഗോപാൽ: '' അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ
റിസബാബയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലയാള ചലച്ചിത്ര - സാംസ്കാരിക മേഖലകൾക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം''.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി: '' ജോൺ ഹോനായ് എന്ന ഒറ്റ കഥാപാത്രം മതി നടൻ റിസബാവയെ അടയാളപ്പെടുത്താൻ. നായക കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇൻ ഹരിഹർ നഗറിലെ റിസബാവയുടെ വില്ലൻ കഥാപാത്രത്തെയാണ് മലയാളി ഏറെ ഓർക്കുന്നത്. നാടക വേദികളിലും ഡബ്ബിങ് ആർട്ടിസ്റ്റ് ആയും റിസബാവ തിളങ്ങി. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രതിഭകളിൽ ഒരാൾ കൂടി. റിസബാവയ്ക്ക് ആദരാഞ്ജലികൾ..''
നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ
കൃഷിമന്ത്രി കെ രാജൻ: '' ചലച്ചിത്ര താരം ശ്രീ റിസബാവയുടെ നിര്യാണത്തിൽ അനുശോനം രേഖപ്പെടുത്തുന്നു. സ്വതസിദ്ധമായ അഭിനയ ശൈലിയോടെ മലയാളികളുടെ മനസിൽ ഇടം നേടിയ കലാകാരനാണ് റിസബാവ. അദ്ദേഹം അവതരിപ്പിച്ച ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും മലയാളി മനസുകളിൽ നിറഞ്ഞു നിൽക്കുന്നത്. അങ്ങനെ നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച് പ്രേക്ഷക പ്രീതി നേടിയെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമാ ലോകത്തിന് തീരാ നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം. ശ്രീ റിസബാവക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു''.
മുൻമന്ത്രി ഇപി ജയരാജൻ: '' നടന്‍ റിസബാവയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നാടകത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഇന്നസെന്റ് നായകനായി 1990ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകടനം പ്രശസ്തിയിലെത്തിച്ചു. ഡബ്ബിംഗിലും റിസബാവ കഴിവ് തെളിയിച്ചു. കര്‍മയോഗി എന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ്ക്ക് ശബ്ദം നല്‍കിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. സ്വഭാവ നടനായി തിളങ്ങിയ താരം വില്ലന്‍ വേശങ്ങളിലൂടെയും വെള്ളിത്തിരയില്‍ നിറഞ്ഞു. താരത്തിന്റെ വിയോഗത്തില്‍ കുടുംബാഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍...''.
റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല: പ്രശസ്ത ചലച്ചിത്ര താരം റിസബാവക്ക്
ആദരാജ്ഞലികൾ. നൂറിലേറെ ചിത്രങ്ങളിൽ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അദ്ദേഹം നാടകവേദികളിലൂടെയാണ് സിനിമ രംഗത്തെത്തുന്നത്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു''.












Click it and Unblock the Notifications