കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റം തടയാന്‍ ശക്തമായ ഇടപെടല്‍ നടത്തും; ഓ​ണംവിപണിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിൽ നിര്‍വഹിച്ചു. വിലക്കയറ്റം തടയാന്‍ കുറേക്കൂടി ശക്തമായി വിപണിയില്‍ ഇടപെടുന്നതെന്നും അവശ്യ സാധനങ്ങളില്‍ ഉള്‍പ്പെട്ട ചില ഇനങ്ങള്‍ക്ക് വിലക്കയറ്റം ബാധിക്കാതെ ജനങ്ങള്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

 onamnew-

ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ ക്രമാതീതമായ വിലക്കയറ്റം ഉണ്ടാകുന്നത് തടയുന്നതിന് ഫലപ്രദമായ ഇടപെടലാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡും മുഖേന നടക്കുന്നത്. വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം ഇത്തരം ഇടപെടലുകളുടെ ഭാഗമായി വരുന്ന ബാധ്യത ഫലപ്രദമായി നിര്‍വഹിക്കാനും സര്‍ക്കാരിന് കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം സാമ്പത്തികമായി നേരിടുന്ന പ്രയാസങ്ങള്‍ക്കിടക്കാണ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നത്. വിപണിയിലുള്ള ഇടപെടലുകള്‍ കുറേക്കൂടി ശക്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ഓണക്കിറ്റുകളുടെ വിതരണവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.സഹകരണ സംഘങ്ങള്‍ വഴി 3500 ഓണചന്തകളാണ് സംസ്ഥാനത്ത് ഇത്തവണ ആരംഭിക്കുന്നത്. സപ്തംബര്‍ 10 വരെ എട്ട് ദിവസങ്ങളിലായാണ് ഓണം വിപണി. 200 കോടിയുടെ സബ്സിഡി ഉല്‍പന്നങ്ങളടക്കം 300 കോടി രൂപയുടെ സാധനങ്ങളാണ് ഓണവിപണി ലക്ഷ്യമിട്ട് ഇത്തവണ സപ്ലൈകോ ഒരുക്കിയത്.

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ കുമ്മനം രാജശേഖരന്‍.. ആവശ്യവുമായി മണ്ഡലം കമ്മിറ്റിവട്ടിയൂര്‍ക്കാവ് പിടിക്കാന്‍ കുമ്മനം രാജശേഖരന്‍.. ആവശ്യവുമായി മണ്ഡലം കമ്മിറ്റി

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കും? ലക്ഷ്യം പുതിയ പാര്‍ട്ടിയോ?ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കും? ലക്ഷ്യം പുതിയ പാര്‍ട്ടിയോ?

English summary
cm pinarayi vijayan inaugurates onam fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X