മുഖ്യമന്ത്രി ജനാധിപത്യത്തെ അവഹേളിക്കുന്നു; ശിവന്‍കുട്ടി രാജിവെക്കണം: ബിജെപി
തിരുവനന്തപുരം: പരമോന്നത കോടതി നിയമസഭാ സമാജികരുടെ പ്രിവിലേജ് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലാ എന്ന് പറഞ്ഞിട്ടും പ്രിവിലേജിന്റെ പേരും പറഞ്ഞ് മന്ത്രിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി ജനാധിപത്യത്തെ അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടതുപക്ഷ ജനപ്രതിനിധികൾ നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രിയും സർക്കാരും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്
നീതിന്യായ വ്യവസ്ഥയെ മാനിച്ച് ശിവൻകുട്ടി ഉടൻ രാജിവെക്കുകയാണ് വേണ്ടത്. കോടതിയുടെ അന്തിമവിധി വന്നിട്ടും അത് അം ഗീകരിക്കാത്തത് ഭരണഘടനാലംഘനമാണ്. സുപ്രീംകോടതിയുടെ വിധിന്യായത്തെ ചോദ്യം ചെയ്യുകയാണ് മുഖ്യമന്ത്രി. നിയമസഭ സെക്രട്ടറിയേറ്റ് തന്നെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്. ശിവൻകുട്ടി നിരപരാധിയാണെന്ന് പറയുന്നവർ അദ്ദേഹം കാണിച്ച അതിക്രമങ്ങളെ പിന്തുണയ്ക്കുകയാണ്.
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി കോടതിയിലെ പ്രതിക്കൂട്ടിൽ തലകുമ്പിട്ട് നിൽക്കുന്നത് ലജ്ജാകരമാണ്. പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികൾക്ക് വേണ്ടി പൊതുമുതൽ ഉപയോ ഗിച്ച് കേസ് നടത്തുന്ന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. മന്ത്രി രാജിവയ്ക്കും വരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുധീർ കൂട്ടിച്ചേര്‍ത്തു.
ഇത് സാർപ്പാട്ട പരമ്പരയിലെ മാരിയമ്മ തന്നെയോ: വൈറലായ ദുഷാര വിജയന്റെ പുതിയ ചിത്രങ്ങള്‍
മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്












Click it and Unblock the Notifications