Get Updates
Get notified of breaking news, exclusive insights, and must-see stories!

പാന്റ്സും ഷർട്ടുമിട്ട് പുതിയ ലുക്കിൽ മുഖ്യമന്ത്രി ദുബായിൽ; യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദർശിക്കും

അബുദാബി; അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദർശിക്കും. ദുബായ് എക്സ്പോയിലെ കേരള പവലിയൻ ഉദ്ഘാടനവും മുഖ്യമന്ത്രിയാണ് നിർവ്വഹിക്കുക. ഫെബ്രുവരി നാലിനാണ് ഉദ്ഘാടനം.

Recommended Video

cmsvideo
    CM Pinarayi Vijayan's New Look in Pants and shirt Goes Viral

    പതിവ് ഖദർ ഷർട്ടും വെള്ളമുണ്ടും മാറ്റി പാന്റ്സും ഷർട്ടും ധരിച്ചായിരുന്നു മുഖ്യമന്ത്രി ദുബൈയിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ കമലയും യുഎഇയിലെ യാത്രയിൽ അദ്ദേഹത്തിനൊപ്പമുണ്ട്.

    pinarayi Vijayan

    രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇ സന്ദർശിക്കുന്നത്.ഇന്നും നാളെയും മുഖ്യമന്ത്രി പൂര്‍ണ വിശ്രമത്തിലായിരിക്കും. അടുത്ത മാസം ഒന്ന്, രണ്ട് തീയതികളില്‍ മുഖ്യമന്ത്രി വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തും. സന്ദർശനത്തിനിടെ അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും.ഫെബ്രുവരി 7നാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങിയെത്തുക. ജനവരി 15 നായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയത്. നേരത്തെ 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു.

    കേരള പവലിയൻ ഫെബ്രുവരി നാല് മുതൽ

    ദുബായ് എക്സ്പോയിലെ കേരള പവലിയൻ ഫെബ്രുവരി 4 ന് ആരംഭിക്കും.ഫെബ്രുവരി 10 വരെയായിരിക്കും പവലിയൻ പ്രവർത്തിക്കുക. കേരളത്തിലെ വ്യവസായ സാധ്യതകളും അവസരങ്ങളും ഒരു വലിയ നിക്ഷേപക സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഒന്നായിരിക്കും പവലിയനെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

    സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം വിദേശ നിക്ഷേപകരെ പരിചയപ്പെടുത്തി പുതിയ നിക്ഷേപം എത്തിക്കാനുള്ള പരിപാടികൾ എക്സ്പോയുമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി രണ്ടു നിക്ഷേപക സംഗമങ്ങളും ദുബായിയിൽ സംഘടിപ്പിക്കും. അറബ്, രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി ഒരു നിക്ഷേപക സംഗമവും മലയാളി വ്യവസായികളെ ഉൾപ്പെടുത്തി മറ്റൊരു സംഗമവുമാണ് അഞ്ച്, ആറ് തീയതികളിലായി സംഘടിപ്പിക്കുന്നത്. ഇതിനു പുറമേ കലാസാംസ്കാരിക പരിപാടികളും എക്സ്പോയിലെ ഇന്ത്യൻ പവിലിയനിൽ ദിവസവും അരങ്ങേറും.

    കേരളത്തിലേക്ക് വിദേശ നിക്ഷേപകരെ എത്തിക്കാനുള്ള നടപടികൾക്ക് ഇന്ത്യൻ അധികൃതരും ബിസിനസ് സമൂഹവും പൂർണ പിന്തുണ ഉറപ്പു നൽകിയിട്ടുണ്ട്. നമ്മുടെ വ്യവസായ മുന്നേറ്റത്തിന് പുതിയ വേഗവും മാനവും പകരാൻ ദുബായ് എക്സ്പോ അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

    'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+