കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി പ്രതിരോധിക്കാന്‍ കഴിയാത്തതിനാല്‍ മുഖ്യമന്ത്രി വര്‍ഗീയ കാര്‍ഡിറക്കുന്നു:എംഎം ഹസ്സന്‍

Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി നഷ്ടപ്പെട്ട മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന്റെ അവസാന റൗണ്ടില്‍ വര്‍ഗീയ കാര്‍ഡിറക്കി കളിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ഹിന്ദു വര്‍ഗീയതയും മുസ്ലീം വര്‍ഗീയതയും ഇളക്കിവിടാനുള്ള മുഖ്യമന്ത്രിയുടെ ദുഷ്ടലാക്കാണ് കഴിഞ്ഞ ദിവസത്തെ എല്‍ഡിഎഫ് വെബ് റാലിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം.

1

ബിജെപിയുമായി പലയിടങ്ങളിലും രഹസ്യധാരണ ഉണ്ടാക്കിയ സിപിഎം സ്ഥാനാര്‍ത്ഥികള്‍ അരിവാള്‍ ചുറ്റിക ഉപേക്ഷിച്ച് സ്വതന്ത്രചിഹ്നങ്ങളില്‍ മത്സരിപ്പിക്കുകയാണ്. മുസ്ലീം മതസംഘടനകളില്‍ ചിലതിന്റെ പിന്തുണ ഉറപ്പാക്കുകയും പര്സപര ധാരണയുടെ അടിസ്ഥാനത്തില്‍ അവരുടെ സ്ഥാനാര്‍ത്ഥികളെ സിപിഎം പിന്തുണയ്ക്കുന്നതിനും തെളിവുണ്ട്.

അഴിമതിയില്‍ മുങ്ങിത്താണ് മുഖം നഷ്ടമായ സിപിഎമ്മിനെ വിജയിപ്പിക്കാന്‍ ഏത് ചെകുത്താനെയും കൂടെക്കൂട്ടാനുള്ള രഹസ്യനിര്‍ദ്ദേശമാണ് പാര്‍ട്ടി അണികള്‍ക്ക് സിപിഎം നേതൃത്വം നല്‍കിയിരിക്കുന്നത്. കാലടി ഗോപിയെന്ന നാടകത്തിലെ പ്രസിദ്ധ കഥാപാത്രമായ പാഷാണം വര്‍ക്കിയുടെ ഭിക്ഷാടനത്തെയാണ് മുഖ്യമന്ത്രിയുടെ വര്‍ഗീയ പ്രചരണം ഓര്‍മ്മിപ്പിക്കുന്നത്.ഗുരുവായൂരപ്പന്റേയും അന്തോണീസ് പുണ്യാളന്റേയും നാഗൂര്‍ ദര്‍ഗാഷെരീഫ് പള്ളിയുടെയും ത്രിമാനചിത്രം കാണിച്ച് ഭിക്ഷാടനം നടത്തുന്ന അഭിനവ പാഷാണം വര്‍ക്കിയായി പിണറായി വിജയന്‍ അധ:പതിച്ചിരിക്കുകയാണ്.

ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ഒരക്ഷണം പോലും ശബ്ദിക്കാത്ത പിണറായി വിജയനാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ തുനിയുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിലും ലാവ്ലിന്‍ കേസിലും ഉള്‍പ്പെടെ ബിജെപിയുടെ സഹായം സ്വീകരിക്കുന്ന മുഖ്യമന്ത്രിക്ക് ബിജെപിയെ എതിര്‍ക്കാന്‍ ധൈര്യമില്ലെന്ന് ജനങ്ങള്‍ക്ക് മനസിലായി. തദ്ദേശതെരഞ്ഞെടുപ്പിനെ വര്‍ഗീയ വത്കരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി സിപിഎമ്മിന് വിനയായിത്തീരുമെന്നും ഹസ്സന്‍ മുന്നറിയിപ്പ് നല്‍കി.

English summary
cm pinarayi vijayan's campaign turns to communal says mm hassan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X