Get Updates
Get notified of breaking news, exclusive insights, and must-see stories!

'വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും 9 വർഷങ്ങളാണ് കടന്നുപോയത്'; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ഒൻപതാം വാർഷികത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും 9 വർഷങ്ങളാണ് കടന്നുപോയതെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. നവകേരളത്തിലേക്ക് നയിക്കുന്ന നയങ്ങളാണ് പിണറായി സർക്കാർ നടപ്പാക്കിയതെന്നും പിണറായി വിജയൻ പറഞ്ഞു. മാറ്റങ്ങൾ പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ പ്രോഗ്രസ് വെള്ളിയാഴ്ച്ച പുറത്തിറക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. വിഴിഞ്ഞം പദ്ധതിയുടെ തറക്കല്ലിടൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണെങ്കിലും അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നൂറ് ശതമാനം കാര്യങ്ങളും പൂർത്തിയാക്കിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും പിണറായി എടുത്തുപറഞ്ഞു.

pinarayipressmeet

കേന്ദ്രസർക്കാരിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. കേന്ദ്രം സാമ്പത്തിക രംഗത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാണ് പിണറായി വിജയൻ ആരോപിച്ചത്. അർഹമായ പല കാര്യങ്ങളും തടഞ്ഞുവച്ചുകൊണ്ട് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്ര സർക്കാരെന്നും പിണറായി ചൂണ്ടിക്കാട്ടി.

എങ്കിലും ഈ പ്രതിസന്ധി മറികടക്കുമെന്ന പ്രത്യാശയും മുഖ്യമന്ത്രി മുന്നോട്ട് വച്ചു. ഗെയ്ൽ പൈപ്പ്ലൈൻ ഉൾപ്പെടെയുള്ള പദ്ധതികളെ ക്കുറിച്ചും ദേശീയപാത വികസനത്തെ കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. വഴിമുട്ടിനിന്ന ഒട്ടേറെ പദ്ധതികൾ എൽഡിഎഫ് സർക്കാർ പൂർത്തിയാക്കി. യുഡിഎഫ് സർക്കാരിന്റെ അലംഭാവം കൊണ്ട് നിലച്ചുപോയതാണ് ദേശീയപാത വികസനമെന്നാണ് പിണറായി ആരോപിച്ചത്.

എന്നാൽ എൽഡിഎഫ് സർക്കാർ ഇത് ഏറ്റെടുത്തു നടത്തി. രാജ്യത്ത് ഒരിടത്തും ഇല്ലാത്ത തരത്തിൽ കേന്ദ്രം നിബന്ധനകൾ വച്ചെന്നും പിണറായി ആരോപിച്ചു. അതുകൊണ്ടാണ് സ്ഥലം ഏറ്റെടുപ്പിനായി പണം നൽകേണ്ടി വന്നതെന്നും പിണറായി എടുത്തുപറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനത്ത് നാല് ലക്ഷത്തിൽ അധികം വീടുകൾ നിർമ്മിച്ചെന്നും പിണറായി പറയുന്നു.

സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നുണ്ട്. എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത് നവകേരളത്തിനായി. കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും യാഥാർഥ്യമായി. പ്രകടനപത്രികയിലെ വാഗ്‌ദാനനങ്ങളുടെ പ്രവര്‍ത്തന പുരോഗതി എല്ലാവര്‍ഷവും പൊതുജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നുണ്ട്; മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ഒരുഘട്ടത്തിലുണ്ടായിരുന്നു. അത് തീര്‍ത്തും അപ്രത്യക്ഷമായി. അങ്ങനെ വെല്ലുവിളിച്ചവരൊക്കെ നിശബ്‌ദരായി. കോവിഡ് പ്രതിസന്ധികളെയും സാമ്പത്തിക രംഗത്തെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ സൃഷ്‌ടിക്കുന്ന ബിദ്ധിമുട്ടും അതിജീവിച്ചാണ് കേരളം മുന്നോട്ട് പോകുന്നതെന്നും പിണറായി പറഞ്ഞു.

വൈദ്യുതി പ്രസരണരംഗത്തും കാര്‍ഷിക-വ്യാവസായിക രംഗത്തും വന്‍കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയ ഇടമണ്‍ കൊച്ചി പവര്‍ഹൈവേയും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുവെന്ന് പിണറായി എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തിന് മുന്നോടിയായി പറഞ്ഞു. കേരളത്തിന്റെ മുഖഛായമാറ്റുന്ന വന്‍ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറയുന്നു.

പിഎസ്‌സി നിയമനങ്ങളുടെ എണ്ണവും പിണറായി വിജയൻ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 2016 മുതല്‍ ഇതുവരെ 2,80,934 ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്‌സി വഴിനിയമനം നല്‍കിയെന്നാണ് അദ്ദേഹം അറിയിച്ചത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം ഇതുവരെ 4,00,956 പട്ടയങ്ങൾ വിതരണം ചെയ്‌തു. അതിൽ തന്നെ 2,23,945 പട്ടയങ്ങള്‍ 2021ന് ശേഷം വിതരണം ചെയ്‌തവയാണ്; അദ്ദേഹം വ്യക്തമാക്കി.

ക്ഷേമപെൻഷനിൽ യുഡിഎഫ് സർക്കാരിനെ പിണറായി വിജയൻ വിമർശിക്കുകയും ചെയ്‌തു. സാമൂഹികക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1600യിലേക്ക് എത്തിയിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാക്കിയാണ് പോയത്. രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളമെന്നും ജനക്ഷേമ നടപടികളിലൂടെ വിപണയില്‍ കൃത്യമായി ഇടപെടൽ നടത്തുന്നത് കൊണ്ടാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിക്കുന്നതെന്നും പിണറായി വിജയം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+