കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടണല്‍ അണുനശീകരണം അശാസ്ത്രീയം; പ്രയോജനമില്ല, ആശ്രയിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധിക്കുന്നതിനായി അണുനശീകരണ ടണല്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും ഇതിന് പിന്നാലെ പോകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടണല്‍ ഉപയോഗിച്ചുള്ള അണുനശീകരണം അശാസ്ത്രീയമാണെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സന്ദേശം. ഇതിന് ആശ്രയിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊറോണ അവലോകനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

corona

കോര്‍പ്പറേഷന്റെ സഹായത്തോടെ തൃശൂരിലും കണ്ണൂരിലും കൊറോണയെ പ്രതിരോധിക്കാന്‍ ടണല്‍ സംവിധാനം ഒരുക്കിയിരുന്നു. കൂടാതെ കേരള പൊലീസും ബസില്‍ അണുനശീകരണ സംവിധാനം ഒറുക്കിയിരുന്നു. ഇതാണ് മുഖ്യമന്ത്രി ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. ഈ സംവിധാനം അവശ്യമില്ലെന്ന് കളക്ടറോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ടണലിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ ശരീരത്തില്‍ മഞ്ഞുതുള്ളിപോലെ സ്പ്രേ ചെയ്ത് അണുവിമുക്തമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ദേഹം നനയുകയുമില്ല. ഈ സംവിധാനം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ വ്യാപിക്കുകയും ചെയ്തിരുന്നു. ഇത് ഇനി ആശ്രയിക്കേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം, കേരളത്തില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.ഇന്ന് കേരളത്തില്‍ 19 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് ജില്ലയിലുള്ള 9 പേരുടേയും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടേയും ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടേയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടേയും ഫലമാണ് നെഗറ്റീവായത്.

സംസ്ഥാനത്ത് ഇതുവരെ 143 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. നിലവില്‍ 228 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,23,490 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,22,676 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 201 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,163 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,818 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്

English summary
CM Pinarayi Vijayan Says Tunnel Sanitation Is Not Scientific
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X