തെറ്റുകള്‍ക്ക് സംരക്ഷണമില്ല, ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പാര്‍ട്ടി ബന്ധമുണ്ടെന്ന വാദങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് പിണറായി വ്യക്തമാക്കി. ചില തെറ്റായ കാര്യങ്ങള്‍ സമൂഹത്തില്‍ നടക്കാറുണ്ട്. എപ്പോഴും അത്തരം കാര്യങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നിലപാട്. ക്രിമിനല്‍ സ്വഭാവമുള്ള കാര്യങ്ങളെയും വ്യക്തികളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. നമ്മുടെ സൂഹത്തിലെ ഏതൊരാള്‍ക്കും രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാവും. അവരൊന്നും പ്രധാന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആവണമെന്നില്ല. ചില പ്രതികരണം അങ്ങനെ നടത്തിയവരുണ്ടാവും. അതൊന്നും പാര്‍ട്ടിയുടെ ഉത്തരവാദിത്തത്വത്തില്‍ വരുന്നതല്ലെന്നും പിണറായി പറഞ്ഞു.

കുറ്റത്തിന്റെ വ്യപ്തി അനുസരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. സിപിഎം ലക്ഷകണക്കിന് പേരുള്ള പാര്‍ട്ടിയാണ്. ഒരു തെറ്റിന്റെയും കൂടെ നില്‍ക്കുന്നതല്ല പാര്‍ട്ടിയുടെ നയം. ഇനി പാര്‍ട്ടിക്കൊപ്പം എത്ര കാലം നിന്നാലും കുറ്റം ചെയ്താല്‍ അതിന്റെ ഗൗരവം മനസ്സിലാക്കി തീരുമാനങ്ങളിലേക്ക് കടക്കാറുണ്ട് സിപിഎം. ചിലരെ അത്തരത്തില്‍ പുറത്താക്കാറുമുണ്ട്. മുമ്പ് എത്രയോ സംഭവങ്ങള്‍ അങ്ങനെയുണ്ടായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തെറ്റ് ചെയ്താല്‍ സംരക്ഷിക്കപ്പെടുമെന്ന് ആരും കരുതേണ്ട. പാര്‍ട്ടിയുടെ എക്കാലത്തെയും നയം അതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ധാരാളമായി വരാറുണ്ട്. എത്രയോ വ്യക്തികള്‍ ഇത്തരത്തില്‍ പോസ്റ്റിടാറുണ്ട്. അതിനെല്ലാം പിന്നാലെ പാര്‍ട്ടിക്ക് പോകാനാവില്ല. പാര്‍ട്ടിയുടെ പതിവ് ധാരണയ്ക്ക് വിരുദ്ധമായി പെരുമാറിയവരെ മുമ്പ് തള്ളിപറഞ്ഞിട്ടുണ്ട്. സിപിഎമ്മിന് വേണ്ടി പോസ്റ്റിടുന്നവരെല്ലാം പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളല്ല. പാര്‍ട്ടി നിലപാടാണ് അവര്‍ പറയുന്നതെന്ന് സിപിഎം ഒരിക്കലും പറയാറില്ലെന്നും പിണറായി പറഞ്ഞു.
Recommended Video
്്അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ അയങ്കിയെ ജൂലായ് ആറുവരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. അര്‍ജുനെതിരെ ശക്തമായ തെളിവുകള്‍ കസ്റ്റംസിനെ കൈവശമുണ്ട്. അര്‍ജുന്‍ സ്വന്തം കാര്‍ തന്നെ തന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. കാറിന്റെ ഉടമ സജേഷ് ബിനാമിയാണെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. അര്‍ജുനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.












Click it and Unblock the Notifications