Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ട് പോകണം, സ്റ്റാലിന് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം കൊണ്ട് പോകണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പിണറായി വിജയന്‍ കത്തയച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

നിലവില്‍ 137 അടിയിലേക്ക് അടുക്കുകയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 136 അടിയിലേക്ക് എത്തിയപ്പോള്‍ തമിഴ്‌നാട് കേരളത്തിന് ആദ്യത്തെ മുന്നറിയിപ്പ് നല്‍കി. 138 അടിയിലേക്ക് ജലനിരപ്പ് ഉയരുകയാണ് എങ്കില്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. ഇപ്പോഴുളള മഴ സാധ്യത പരിഗണിച്ചാല്‍ ഡാമിലെ ജലനിരപ്പ് 142 അടിയിലേക്ക് വരെ ഉയരാനുളള സാധ്യത കണക്കാക്കുന്നുണ്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷിയാണ് 142 അടി. ഈ ഘട്ടത്തിലാണ് തമിഴ്‌നാട് മൂന്നാമത്തേയും അവസാനത്തേയും മുന്നറിയിപ്പ് നല്‍കുക.

55

വൈഗാ അണക്കെട്ടിലേക്ക് മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം കൊണ്ട് പോകണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് കേരളത്തിന് അറിയിപ്പ് നല്‍കണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ജലനിരപ്പ് 133.45 അടിയിലേക്ക് ഉയര്‍ന്നപ്പോള്‍ തന്നെ ഉദ്യോഗസ്ഥ തലത്തില്‍ കേരളം തമിഴ്‌നാടിനെ ആശങ്ക അറിയിച്ചിരുന്നു.

'സ്വയം സ്നേഹിക്കാൻ മറക്കരുത്', നിറചിരിയോടെ മഞ്ജു വാര്യർ, ഏറ്റെടുത്ത് ആരാധകർ,- ചിത്രങ്ങൾ

ജലനിരപ്പ് കുറയ്ക്കുന്നതിന് വേണ്ടി കൂടുതല്‍ വെള്ളം സ്പില്‍വേയിലൂടെ തുറന്ന് വിടണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിനും കേരളം കത്ത് നല്‍കിയിട്ടുണ്ട്. 2109 സിഎസ് ആണ് മുല്ലപ്പെരിയാര്‍ ഡാമിലെ ഇപ്പോഴത്തെ ഒഴുക്ക്. ഡാമില്‍ നിന്നുളള വെള്ളത്തിന്റെ പുറന്തള്ളല്‍ ഒക്ടോബര്‍ 29ലെ കണക്ക് അനുസരിച്ച് 1750 സിഎസുമാണ്. നീരൊഴുക്കും പിന്നാലെ ശക്തമായ മഴയും വന്നാല്‍ ജലനിരപ്പ് പരമാവധിയിലേക്ക് ഉയരാനുളള സാധ്യതയാണ് കാണുന്നത്.

ഇക്കാര്യം കണക്കിലെടുത്ത് ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാനുളള സഹകരണം വേണം എന്ന് സ്റ്റാലിന് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. കേരളവും തമിഴ്‌നാടും തമ്മിലുളള നല്ല ബന്ധത്തെ കുറിച്ചും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 19ാം തിയ്യതി ഇടുക്കിയിലെ ചെറുതോണി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതും മൂന്ന് ഷട്ടറുകള്‍ തുറക്കേണ്ടി വന്നതും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിക്കുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+