'സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം, തനിക്ക് ഒന്നും മറയ്ക്കാനില്ല'; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: വിവാദമായ മലപ്പുറം പരാമർശത്തിൽ ഉൾപ്പെടെ ഇടഞ്ഞു നിൽക്കുന്ന ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ തനിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം തന്നെയാണ്. രാജ്യവിരുദ്ധ ശക്തികൾ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നും 'ദി ഹിന്ദു' പത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദം സൂചിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
വിവരങ്ങൾ ശേഖരിക്കേണ്ടത് കൊണ്ടാണ് മറുപടി വൈകുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. വിശ്വാസ്യതയെ കുറിച്ചുള്ള ഗവർണറുടെ പരാമർശത്തിൽ മുഖ്യമന്ത്രി ശക്തമായ എതിർപ്പ് അറിയിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നികുതി വരുമാനം കുറയുന്നു എന്ന അർത്ഥത്തിലാണ് താൻ ദേശവിരുദ്ധം എന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി പറയുന്നു.

താൻ പറയാത്ത കാര്യങ്ങൾ വ്യാഖ്യാനത്തിൽ നൽകരുതെന്നും മുഖ്യമന്ത്രി ഗവർണറോട് ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന സ്വര്‍ണക്കടത്തിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും പിണറായി ഗവർണർക്കുള്ള മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു. ബില്ലുകൾ ഒപ്പിടാത്ത ഗവർണറുടെ രീതി പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ അന്വേഷണ വിവരങ്ങൾ പ്രകാരമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്‌താവന നടത്തിയതെന്ന് മുഖ്യമന്ത്രി പറയുന്നു. അതിൽ ഒരിടത്തും സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചതായി പറയുന്നില്ലെന്നും നികുതി വരുമാനം കുറയുന്നതും സാമ്പത്തിക സ്‌ഥിതി മോശമാവുന്നതുമാണ് താൻ സൂചിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി 'ദി ഹിന്ദു' പത്രത്തിന് നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോർമുഖം തുറന്നത്. സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണക്കടത്തിലും ഹവാല ഇടപാടുകളിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇക്കാര്യം തന്നെ അറിയിക്കാത്തത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഗവർണർ മുഖ്യമന്ത്രിക്കെതിരെ ആദ്യവെടി പൊട്ടിച്ചത്.
എന്നാൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് വിളിപ്പിച്ചെങ്കിലും മുഖ്യമന്ത്രി അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഗവർണർ നിലപാട് കടുപ്പിച്ചിരുന്നു. പിണറായി വിജയന് എന്തോ ഒളിപ്പിക്കാൻ ഉണ്ടെന്നായിരുന്നു ഗവർണറുടെ വിമർശനം. നേരത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ അറസ്‌റ്റിൽ ആയത് ഉൾപ്പെടെ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാണിച്ചിരുന്നു.
ഇതോടെ ഒരിടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിയും ഗവർണറും പരസ്‌പരം ഏറ്റുമുട്ടുന്ന സാഹചര്യങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ആദ്യഘട്ടത്തിൽ മയത്തിൽ മാത്രം പ്രതികരിച്ച മുഖ്യമന്ത്രി ഇപ്പോൾ നിലപാട് കടുപ്പിക്കുകയാണ്. ഗവർണറുടെ അധികാരപരിധി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications