Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടികവർഗ്ഗ വിഭാഗത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം: 5.76 കോടി അനുവദിച്ചു

തിരുവനന്തപുരം: പട്ടികവർഗ്ഗ വിഭാഗത്തിലെ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി "മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി" 1000 രൂപ വീതം നല്‍കും. ഇതിനായി 5.76 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിലൂടെ 60 വയസ്സ് കഴിഞ്ഞ എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാർക്കും ഓണസമ്മാനമായി 1000/- രൂപ വീതം ലഭിക്കും.ഇത് പ്രകാരം പട്ടികവർഗ്ഗ വിഭാഗത്തിലുള്ള 57655 പേർക്കായിരിക്കും ഇത്തവണ മുഖ്യമന്ത്രിയുടെ ഓണസമ്മാനം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന അടിയന്തിരമായി ഈ ധനസഹായം അർഹരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയാളികളുടെ ഒരുമയും സമഭാവനയും വിളംബരം ചെയ്യുന്ന മഹത്തായ ആഘോഷമാണ് ഓണം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളുടെ നടുവിലാണ് ഈയാണ്ടിലും നമ്മൾ ഓണം ആഘോഷിക്കാനൊരുങ്ങുന്നത്.

കിടിലം ഹോട്ട് ലുക്കിൽ സാധിക, ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

pinarayi-vijayan-

പ്രതിസന്ധികളുടെ നടുവിലും സമൃദ്ധിയുടെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകളുണർത്തുന്ന ഓണാഘോഷത്തിന് പോരായ്മകളരുതെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റും, ക്ഷേമ പെൻഷന് അർഹതയുള്ളവർക്ക് ഒരുമിച്ചു രണ്ട് മാസത്തെ പെൻഷനും നൽകുന്നത്. കൂടാതെ ക്ഷേമപെൻഷന്റെ പരിധിയിൽ വരാത്ത,മറ്റു തരത്തിൽ അർഹതയുള്ളവർക്ക് 1000/- രൂപയുടെ പ്രത്യേക ധനസഹായവും സംസ്ഥാന സർക്കാർ ഈ നാളുകളിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും എത്തപ്പെടേണ്ടവരും, സമൂഹത്തിന്റെ പ്രത്യേക കരുതലിന് അർഹതയുള്ളവരുമാണ് പട്ടികവർഗ്ഗ വിഭാഗക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഓണക്കാലത്ത് 2,34,804 തൊഴിലാളികള്‍ക്ക് 71 കോടിയിലേറെ രൂപ (71,78,66,900) അനുവദിച്ചുവെന്ന് തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓണക്കിറ്റ്, എക്‌സ്‌ഗ്രേഷ്യ, ബോണസ്, പെന്‍ഷന്‍, കോവിഡ് ധനസഹായം എന്നിവയ്ക്കായും ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിനുമായാണ് തുക അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു.

പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ, വൈറലായി പുതിയ ഫോട്ടോഷൂട്ട്

മോഹന്‍ലാലും ടൊവിനോയും ആസിഫും: താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+