സഖ്യ സർക്കാർ വീണു; പിന്നാലെ എംവിഎ സഖ്യം വിടാനൊരുങ്ങി കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന വിമതന്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്നും കോണ്‍ഗ്രസ് പിന്‍വാങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാവുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഇതൊക്കെയെന്ത്; കാടും മലയും കീഴടക്കി എസ്തർ, പ്രിയതാരത്തിന്റെ ഹിമാലയന്‍ ചിത്രങ്ങള്‍
അശോക് ചവാൻ, വിജയ് വഡേത്തിവാർ, സീഷൻ സിദ്ദിഖി, ധീരജ് ദേശ്മുഖ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി എംഎൽഎമാർ തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ വിട്ട് നിന്നതും ഇത് സംബന്ധിച്ച സൂചന ശക്തമാക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ചില അംഗങ്ങള്‍ വിട്ടു നിന്നതോടെ 288 അംഗ സഭയിൽ പ്രതിപക്ഷത്തിന് 99 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. അതേസമയം ഭരണസഖ്യം 164 വോട്ടുകൾക്ക് ഭൂരിപക്ഷം തെളിയിച്ചു. സഭയില്‍ എന്‍സിപിക്കും കോണ്‍ഗ്രസിനും യഥാക്രമം 53, 44 എംഎല്‍എമാരാണ് ഉള്ളത്. ഏക്നാഥ് ഷിന്‍ഡയ്ക്കൊപ്പം 40 പേർ പോയതോടെ ശിവസേനയുടെ അംഗബലം 16 ആയി ചുരുങ്ങി. 106 പേരുള്ള ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
ഇങ്ങനെയൊരു മഞ്ജു വാര്യറെ കണ്ടിട്ട് കാലമെത്രയായി: വൈറലായി പുതിയ സാരീ ചിത്രങ്ങള്‍

ബി ജെ പിയെ അധികാരത്തില്‍ നിന്നും മാറ്റി നിർത്തുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന സർക്കാർ അധികാരത്തില്‍ വന്നെങ്കിലും തുടക്കം മുതല്‍ തന്നെ നിരവധി പ്രതിസന്ധികളായിരുന്നു സഖ്യത്തിന് അകത്തും പുറത്തുമായി നേരിടേണ്ടി വന്നത്. കൂട്ടുകക്ഷി സർക്കാരിൽ തങ്ങളുടെ പാർട്ടി അവഗണിക്കപ്പെടുന്നതിൽ ഒന്നിലധികം കോൺഗ്രസ് നേതാക്കളാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നത്.

2020 മെയ് മാസത്തിൽ, മഹാരാഷ്ട്രയിലെ പ്രധാന തീരുമാനമെടുക്കുന്നത് കോൺഗ്രസ് അല്ലെന്ന് രാഹുൽ ഗാന്ധി തന്നെ പരസ്യമായി പറഞ്ഞു. കോൺഗ്രസിന്റെ വർദ്ധിച്ചുവരുന്ന അസ്വാരസ്യം സൂചിപ്പിച്ചുകൊണ്ട്, പാർട്ടിയുടെ മഹാരാഷ്ട്ര യൂണിറ്റ് തലവൻ നാനാ പടോലെ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് കോൺഗ്രസിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ പലരും അസ്വസ്ഥരാണെന്ന് അവകാശപ്പെട്ട അദ്ദേഹം, അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും തന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. 2021 ജൂലൈ 14-ന് സേനയുടെ മുഖപത്രമായ സാമ്‌ന ഈ പരാമർശങ്ങളുടെ പേരിൽ പട്ടോളയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

2021 ഓഗസ്റ്റ് 20 ന് രാഹുൽ ഗാന്ധി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനെയും മറ്റ് നേതാക്കളെയും ഡൽഹിയിലേക്ക് വിളിച്ചപ്പോൾ അദ്ദേഹത്തെ മാറ്റുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാല്‍ തന്റെ സ്ഥാനം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും, എംവിഎയെ ബാധിക്കുന്ന വിവാദപരമായ പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പട്ടോളിനോട് നേതൃത്വം ആവശ്യപ്പെട്ടതായിട്ടാണ് പുറത്ത് വന്ന റിപ്പോർട്ടുകള്‍ അവകാശപ്പെട്ടത്.

ഈ വർഷം ഏപ്രിലിൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ പുതിയ വഴിത്തിരിവായി, സംസ്ഥാനത്തെ നിരവധി കോൺഗ്രസ് എംഎൽഎമാർ സോണിയാ ഗാന്ധിയെ വിളിക്കുകയും പാർട്ടി ക്വാട്ടയിൽ നിന്നുള്ള മന്ത്രിമാരെ കുറിച്ച് പരാതിപ്പെടുകയും ചെയ്തു. ഈ പ്രശ്നം ഒരുവിധം പരിഹരിച്ച് വരുമ്പോഴാണ് എംവിഎ സർക്കാർ അധികാരത്തില്‍ വീഴുന്നതും പിന്നാലെ സഖ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതും.












Click it and Unblock the Notifications