കോയമ്പത്തൂര്‍ മെട്രോയ്ക്ക് ബ്ലോക്ക്; സുരേഷ് ഗോപിയുടെ മോഹം നടക്കില്ല, നാഗ്പൂര്‍ ചൂണ്ടി തമിഴ്നാട്
കോയമ്പത്തൂരിലും മധുരയിലും മെട്രോ റെയില്‍ പദ്ധതിക്ക് വേണ്ടി തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയമാണ് നിര്‍ദേശം തള്ളിയതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 2017ലെ മെട്രോ റെയില്‍ പോളിസി ചൂണ്ടിക്കാട്ടിയാണ് പദ്ധതി നിര്‍ദേശം തള്ളിയതത്രെ. കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടാമെന്ന അഭിപ്രായം കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രകടിപ്പിച്ചിരുന്നു.
മെട്രോ റെയില്‍ സംവിധാനം 20 ലക്ഷത്തിന് മുകളില്‍ ജനങ്ങള്‍ താമസിക്കുന്ന നഗരങ്ങളിലാണ് നടപ്പാക്കുക. ഇതാണ് മെട്രോ റെയില്‍ പോളിസിയില്‍ പറയുന്നത്. കോയമ്പത്തൂരും മധുരയും ഈ ഗണത്തില്‍ വരില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2011ലെ സെന്‍സസ് പ്രകാരം കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ 15.84 ലക്ഷം ജനങ്ങളാണുള്ളത്. മധുരയില്‍ 10.20 ലക്ഷം പേരും. സമീപ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ അല്‍പ്പം കൂടും.

അതേസമയം, ടു ടയര്‍ സിറ്റികളില്‍ മെട്രോ റെയില്‍ പദ്ധതി അനുവദിച്ചിട്ടുണ്ടല്ലോ എന്നാണ് തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആഗ്രയില്‍ 16 ലക്ഷം പേരാണുള്ളത്. പട്നയില്‍ 17 ലക്ഷം പേരും ഭോപ്പാലില്‍ 18.8 ലക്ഷവും. കാണ്‍പൂരും നാഗ്പൂരും പൂനെയിലും സൂറത്തിലും സമാനമായ അവസ്ഥയാണ്. എന്നിട്ടും എന്തേ കേന്ദ്രം അനുമതി നല്കി എന്ന് തമിഴ്നാട് ചോദിക്കുന്നു.
തമിഴ്നാട്ടില്‍ അതിവേഗം വളരുന്ന നഗരങ്ങളാണ് മധുരയും കോയമ്പത്തൂരും. കോയമ്പത്തൂര്‍ മെട്രോ റെയില്‍ പദ്ധതി 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയും റെയില്‍വെ സ്റ്റേഷന്, വിമാനത്താവളം, മാര്‍ക്കറ്റ് എന്നിവയെല്ലാം ബന്ധിപ്പിച്ചുള്ള പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നത്. മെട്രോമാന് ഇ ശ്രീധരന് ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
മൂന്ന് ഘട്ടങ്ങളായി കോയമ്പത്തൂര്‍ മെട്രോ റെയിലിനെ വികസിപ്പിക്കാമെന്നായിരുന്നു ധാരണ. അതിന്റെ ഡിപിആര്‍ ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറാക്കുകയും ചെയ്തിരുന്നു. 9424 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 138 കിലോമീറ്ററില്‍ പദ്ധതിയിടുന്ന മെട്രോ റെയില്‍ 2030ല്‍ പൂര്‍ത്തിയാകുമെന്നായിരുന്നു പ്രതീക്ഷ. അതിനിടെയാണ് കേന്ദ്രത്തിന്റെ അനുമതിയില്ല എന്ന വാര്‍ത്ത വന്നിരിക്കുന്നത്.
കൊച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക്
കൊച്ചി മെട്രോ തമിഴ്നാട്ടിലേക്ക് നീട്ടുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് കേരളത്തില്‍ തുടക്കമിട്ടത്. മെട്രോ പാലക്കാട് വരെയല്ല, കോയമ്പത്തൂര്‍ വരെ പോകണം എന്നും അതിനായി ശ്രമിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടൂറിസം, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ബന്ധിപ്പിക്കുന്ന ആശയമാണ് അദ്ദേഹം മുന്നോട്ട് വച്ചത്.
എന്നാല്‍ കോയമ്പത്തൂര്‍ മെട്രോയ്ക്ക് കേന്ദ്രം അനുമതി നല്‍കാത്ത സാഹചര്യത്തില്‍ തമിഴ്നാടിന്റെ മാത്രമല്ല, കേരളത്തിന്റെ മോഹവും അസ്തമിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അതിവേഗവും തടസമില്ലാത്തതുമായ യാത്രയാണ് മെട്രോ റെയില്‍. മെട്രോ നയം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം തടസം നില്‍ക്കുന്നത്. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളിലും ഈ നയം പരിഗണിച്ചില്ലല്ലോ എന്ന് തമിഴ്നാട് ചോദിക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications