Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെടി റോഡിലെ മാലിന്യ സംഭരണ കേന്ദ്രം മാറ്റണമെന്ന് കലക്ടറുടെ ഉത്തരവ്

വടകര : മാലിന്യ സംഭരണ കേന്ദ്രം മാറ്റണമെന്ന് കലക്ടറുടെ ഉത്തരവിറങ്ങി അൻമ്പത് നാളിലധികം നീണ്ട പ്രക്ഷോപത്തിന് നേതൃത്വം നൽകിയ ജനകീയ സമരസമിതി ആഹ്ലാദ പ്രകടനം നടത്തി.സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി നഗരസഭ ജെടി റോഡില്‍സ്ഥാപിക്കാനുദ്ദേശിച്ച മാലിന്യ സംഭരണ കേന്ദ്രം ഇവിടെ നിന്നും മാറ്റണമെന്നജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

പ്രക്ഷോഭംനടത്തിവരുന്ന ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് നഗരത്തില്‍ ആഹ്ലാദപ്രകടം നടത്തിയത്. എന്ത് വില കൊടുത്തും നഗരസഭ ഇവിടെ തന്നെ കേന്ദ്രംസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജനകീയ സമരസമിതി അന്ശ്ചിതകാല റിലേസത്യാഗ്രഹത്തിന് തുടക്കമിട്ടത്. ഫെബ്രുവരി ഒന്നിന് ആരംഭിച്ച സത്യാഗ്രഹസമരം ഇന്നലെ ജില്ല കലക്ടറുടെ ഉത്തരവ് വന്നതോടെ സമരം താത്കാലികമായിഅവസാനിപ്പിച്ചതായി സമരസമിതി അറിയിച്ചു.

jt

നഗരത്തില്‍ നടത്തിയ അഹ്ലാദപ്രകടനത്തിന് സമരസമിതി നേതാക്കളായ സവാദ് വടകര, പികെ റിഷാല്‍, അനസ്,യൂനുസ് മാസ്റ്റര്‍, ഷംസുദ്ധീന്‍, മുജീബ് പാലക്കല്‍, എം ഫൈസല്‍, അര്‍ഷാദ്എന്നിവര്‍ നേതൃത്വം നല്‍കി.അതേ സമയംക്ലീന്‍ സിറ്റി ഗ്രീന്‍ സിറ്റി സീറോവേസ്റ്റ് വടകര പദ്ധതിയുടെഭാഗമായി ഷ്രഡ്ഡിങ്ങ് യൂനിറ്റ് നിര്‍ദ്ദിഷ്ട സ്ഥലത്തു നിന്നും മാറ്റണമെന്ന് നിർദ്ദേശ്ശിക്കുന്ന ജില്ലാ കലക്ടറുടെ ഉത്തരവ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ കൗൺസിലും, ചെയര്‍മാനും ഉണ്ടായിരിക്കെ ഒരുവിധ കൂടിയാലോചനയും നടത്താതെ തികച്ചും ഏകപക്ഷീയമായി കലക്ടര്‍ എടുത്ത തീരുമാനംജനാധിപത്യ വിരുദ്ധമാണ്.കലക്ടര്‍ ഉള്‍പ്പെടുന്ന ജില്ലാ ആസൂത്രണ സമിതിയാണ് നഗരസഭയുടെ പദ്ധതിക്ക്അംഗീകരം നല്‍കിയത്. സീറോ വേസ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കള്‍ ജൂബിലി ഗേറ്റിന് സമീപത്തുള്ള നഗരസഭയുടെ കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ നഗരസഭ ഏകകണേ്ഠന തീരുമാനിച്ചതാണ്. പദ്ധതിയെ തുടക്കം മുതല്‍ തകര്‍ക്കാന്‍ എസ്ഡിപിഐ പോലുള്ളപിന്തിരിപ്പന്‍ സംഘടനകള്‍ സമരവുമായി രംഗത്തുവന്നു. പിന്നീട് യുഡിഎഫും,ബിജെപിയും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് തരം തിരിച്ച് കയറ്റി അയക്കാനുള്ള ഈ കേന്ദ്രം ട്രഞ്ചിങ്ങ് ഗ്രൗണ്ടാക്കി മാറ്റുമെന്ന കള്ള പ്രചരണം നടത്തിയാണ് സമരം നടത്തിയത്.

എന്നാല്‍ ജനകീയ പങ്കാളിത്തത്തോടെ പദ്ധതി വിജയകരമായി നഗരസഭ നടപ്പാക്കുകയാണ്. ഇതിനിടയിലാണ് കേന്ദ്രം പ്രസ്തുത സ്ഥലത്തുനിന്നും മാറ്റി സ്ഥാപിക്കണമെന്ന് ഉത്തരവിറക്കിയത്. ഇത് യുഡിഎഫ്, ബിജെപി, എസ്ഡിപിഐ സമരത്തിന് ഒത്താശ ചെയ്തു കൊടുക്കുന്ന നടപടിയാണ് കലക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ചെയര്‍മാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+