കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകര ജെടി റോഡ് സമരസമിതിയുടെ സമര പന്തൽ ഭരണകൂടത്തോട് ചോദിക്കുന്നത് ?

  • By Sreejith Kk
Google Oneindia Malayalam News

വടകര:ആശങ്കകളും ആകുലതകളും നിറഞ്ഞ സാഹചര്യത്തിൽ നിന്നാണ് ജെ.ടി.റോഡ് സമര സമിതി സമര പന്തൽ കെട്ടി ഭരണകൂടത്തോട് ചില ചോദ്യങ്ങൾ ചോദിക്കുന്നത്.
എന്താ ഞങ്ങളും മനുഷ്യരല്ലേ...സിറോ വെയിസ്റ്റ് പദ്ധതിക്ക് ഞങ്ങൾ എതിരല്ല.പക്ഷേ നഗര സഭയുടെ സീറോ വെയിസ്റ്റ് പദ്ധതിക്ക് പുറത്താണോ?ജെടി റോഡ് നിവാസികൾ..
അശാസ്ത്രീയമായ അറവ് ശാലയിൽ നിന്നുള്ള ദുർഗന്ധപൂരിതമായ ദുരിത സാഹചര്യത്തിൽ നിന്ന് എനിയും ഞങ്ങൾ മോചിതരാവില്ലേ?

ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് സൂചന, ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറി, മൃതദേഹം നാട്ടിലേക്ക്ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് സൂചന, ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറി, മൃതദേഹം നാട്ടിലേക്ക്

പട്ടണത്തിന്റെ തെക്ക് ഭാഗത്തെയും,മത്സ്യ മാർക്കറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ഒഴുകി വരുന്ന അഴുക്ക് ചലിന്റെ അശസ്ത്രീയതയും,അറവ് ശാലയും സമ്മാനിച്ച ദുരിതം പേറുമ്പോഴാണ് നഗര ഭരണ കൂടത്തിന്റെ മറ്റൊരു ഭീകരത അടിച്ചേൽപിക്കുന്നത്.

jtroad

നട്ടെല്ല് തകർന്ന് കിടക്കുന്ന രോഗിയുടെ മുഖത്ത് ചൂട് വെള്ളം ഒഴിച്ച് കൊടുത്ത് രസിക്കുന്ന പ്രാകൃതനെ പോലെയുള്ള ഭരണാധികാരികൾക്ക് മുൻപിൽ മുട്ടു മടക്കാത്തവർ സമര പോർമുഖം തീർക്കുകയാണ് ഞങ്ങൾ..
ഈ സമരത്തിന് ആത്മ വീര്യം പകർന്ന് നൽകിയവരോട് ഹൃദയം തൊട്ട് അഭിവാദ്യം അർപ്പിക്കുന്നു.......

ഉച്ച നേരത്തെ കാലിയായ കസേരയുടെ ഫോട്ടോ പൊക്കി പോർമുഖത്തെ വികൃതമാക്കാൻ ശ്രമിച്ച ഭരണാധികാരിയുടെ മുഖം സ്വയം വികൃതമായാണ്....
പിന്നിട്ട ദിനങ്ങളിൽ സമരപന്തൽ കണ്ടത്.....

47 വാർഡിൽ നിന്നും മാസത്തിൽ ശേഖരിക്കുന്ന ശരാശരി 200 പ്ലാസ്റ്റിക്ക് ബാഗ്കൾ ഏതാണ്ട് 10,000 ചാക്കുകൾ ശേഖരിച്ച് സംസ്കരിക്കുന്നതിനും,മെഷിനുകൾ സ്ഥാപിക്കുന്നതിനും കണ്ടെത്തിയ ജെ.ടി. റോഡിലെ 10 സെന്റിൽ താഴെയുള്ള സ്ഥലവും.ഇതിലെ പഴയ കെട്ടിടവും മേൽ പദ്ധതിക്ക് അന്യോജ്യമല്ലായെന്നത് ഏത് പൊട്ടനാണ് അറിയാത്തത്.....

തൊട്ടടുത്ത് പിഞ്ചു കുഞ്ഞുങ്ങൾ അക്ഷരാഭ്യാസം നേടുന്ന അംഗൻ വാടികൾ,ജനവാസ കേന്ദ്രം,സ്ഫോടന സാഹചര്യമുള്ള മെഷിനുകൾ റയിൽ പാളത്തിൽ നിന്ന് നിശ്ചിത കിലോമീറ്റർ പരിധിയിൽ പാടില്ലായെന്ന നിയമം ആർക്കാണ് അറിയാത്തത്.....?
റെയിൽ നിയമവും,പൊലൂഷൻ ആക്ടും ലംഘിച്ച്,നിയമ ലംഘനത്തിലൂടെ ഫണ്ട് തിരിമറി നടത്തി എം.ആർ.എഫ് കേന്ദ്രം ദൃതി പിടിച്ച് പണിയുന്നത് ആരെ തൃപതിപ്പെടുത്താൻ വേണ്ടിയാണ്.....?

2018 ജനുവരി 1 നാണ് പൗര സമിതി പ്രത്യക്ഷ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്.ചെയർമാനെ നേരിൽ കണ്ട് ആവലാതികൾ ബോധിപ്പിച്ചെങ്കിലും അദ്ദേഹം മർക്കട മുഷ്ടിയിലാണ്. സത്യാഗ്രഹ റിലേ സമരപന്തൽ അനിശ്ചിതമായി തുടരുകയാണ്.വടകരയിലെ വിവിധ രാഷ്ടിയ പ്രസ്ഥാനങ്ങൾ,യുവജന സംഘടകൾ,നേതാക്കൾ,സംസ്കാരിക,കുടുംബ സംഘടകൾ,വാട് സാപ്പ് സോഷ്യൽ മീഡിയ കൂട്ടായ്മകൾ,പ്രവാസി സുഹൃത്തുക്കൾ നിരവധിയാ യ പൊതു ജനങ്ങൾ ഈ സമരത്തിന് പിൻന്തുണയും അഭിവാദ്യവും അർപ്പിച്ചിച്ച് കൊണ്ട് ദിനം പ്രതി രാഷ്ട്രിയ സംസ്കാരിക രംഗത്തേ പ്രമുഖർ കടന്ന് വരുന്നുണ്ട്.

കുമ്മനത്തെ മാത്രം എന്തിനിങ്ങനെ? ഡിഫിക്കാർക്ക് ഒരി കഴിഞ്ചിന് പോലും ഇല്ല... ഈ ട്രോൾ എങ്ങനെ സഹിക്കും!!കുമ്മനത്തെ മാത്രം എന്തിനിങ്ങനെ? ഡിഫിക്കാർക്ക് ഒരി കഴിഞ്ചിന് പോലും ഇല്ല... ഈ ട്രോൾ എങ്ങനെ സഹിക്കും!!

ഒടുവിൽ കെ സുധാകരൻ നിരാഹാരം അവസാനിപ്പിക്കുന്നു! കോടതിയിൽ പോകാതെ നീതി കിട്ടില്ലെന്ന്; യുഡിഎഫ് നിർദേശംഒടുവിൽ കെ സുധാകരൻ നിരാഹാരം അവസാനിപ്പിക്കുന്നു! കോടതിയിൽ പോകാതെ നീതി കിട്ടില്ലെന്ന്; യുഡിഎഫ് നിർദേശം

English summary
vadakara jt road waste plant protest get stronger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X