കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളജ് മാഗസിന്‍ മോദിയെ ഭീകരനാക്കി, പോലീസ് കേസ്‌

  • By Meera Balan
Google Oneindia Malayalam News

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച് പുറത്തിറക്കിയ കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് മാഗസിന്‍ വിവാദത്തില്‍. മാഗസിനില്‍ ലോകത്തെ ക്രൂരന്മാരുടെ പട്ടികയിലാണ് നരേന്ദ്രമോദിയെ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. അല്‍ഖ്വയ്ദ നേതാവ് ബിന്‍ ലാദന്‍, തീവ്രവാദി അജ്മല്‍ കസബ് എന്നിവര്‍ക്കൊപ്പം നെഗറ്റീവ് ഫെയ്‌സസ് എന്ന പേരിലാണ് മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

എസ്എഫ്‌ഐ യൂണിയനാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, മാഗസിന്‍ എഡിറ്റര്‍, രണ്ട് സബ് എഡിറ്റര്‍മാര്‍, മാഗസിന്‍ അച്ചടിച്ച ഉടമ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത്.

Narendra Modi

ബിന്‍ലാദന്‍, കസബ്, വീരപ്പന്‍, വേലുപ്പിള്ള പ്രഭാകരന്‍, ഹിറ്റ്‌ലര്‍, മുസ്സോളിനി, നെപ്പോളിയന്‍ എന്നിവര്‍ക്കൊപ്പമാണ് നരേന്ദ്ര മോദിയുടെ ചിത്രവും നല്‍കിയിരിയ്ക്കുന്നത്. കൊളെജിലെ അധ്യാപകരും എസ്എഫ്‌ഐ യൂണിയനും ഉള്‍പ്പെട്ട സംഘമാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

English summary
College Magazine listed Narendra Modi along with Bin Laden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X