കലിയൂഷ്‌നിയുടെ കാലില്‍ ചുംബിച്ച് ഷൈജു ദാമോദരന്‍; 'ആ കേരളത്തില്‍ ഞാനില്ല'; വ്യാപക വിമര്‍ശനം
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട കമന്റേറ്ററാണ് ഷൈജു ദാമോദരന്‍. ലോകകപ്പിന്റെ സമയത്തും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സമയത്തുമൊക്കെ അദ്ദേഹത്തിന്റെ കമന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് അദ്ദേഹത്തിന്റെ ഒരു അഭിമുഖം.
കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായ മിഡ്ഫീല്‍ഡര്‍ ഇവാന്‍ കലിഷൂഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ചതാണ് അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വീഴ്ത്തിയിരിക്കുന്നത്. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കേരളം മൊത്തത്തില്‍ നല്‍കുന്ന മുത്തമെന്നായിരുന്നു ഇതിന്റെ അഭിമുഖത്തിനിടയില്‍ ഷൈജു ദാമോദരന്‍ വിശദീകരിച്ചത്. വിശദമായ വിവരങ്ങളിലേക്ക്....

IMAGE CREDIT: SHYJU DAMODARAN YOUTUBE CHANNEL
ബ്ലാസ്‌റ്റേഴ്‌സിന്റെ യുക്രൈന്‍ മിഡ്ഫീല്‍ഡറായ ഇവാന്‍ കലിയൂഷ്‌നി ടീമിന് വേണ്ടി ഗോള്‍ നേടി രക്ഷകനായിരുന്നു. ഇത് പരാമര്‍ശിച്ച് കൊണ്ടാണ് ഷൈജു ദാമോദരന്‍, കലിയൂഷ്‌നിയുടെ കാലില്‍ മുത്തമിടുന്നത്. ആദ്യ മത്സരത്തില്‍ 82ാം മിനുട്ടില്‍ കളത്തില്‍ ഇറങ്ങിയ കലിയൂഷ്‌നി ഇരട്ട ഗോളുകളാണ് നേടിയത്. താരം അതിഥിയായി വന്ന യുട്യൂബ് ചാനലിലെ പരിപാടിയിലെ അവതാരകനായിരുന്നു ഷൈജു. അദ്ദേഹത്തോടുള്ള ആരാധന കൂടി പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം.

IMAGE CREDIT: SHYJU DAMODARAN YOUTUBE CHANNEL
അഭിമുഖത്തിനിടെ കലിയൂഷ്‌നിയുടെ ഇടതുകാല്‍ തന്റെ മടിയില്‍ വെക്കാന്‍ ഷൈജു ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കാലില്‍ ചുംബിച്ചത്. ഇതിനിടെ കലിയൂഷ്‌നി കാല്‍ പിന്‍വലിക്കാന്‍ നോക്കുന്നുണ്ട്. അങ്ങനെ ചെയ്യരുതെന്നും ഷൈജുവിനോട് പറയുന്നുണ്ട്. ഇത് താന്‍ തരുന്നതല്ല, കേരളത്തിലെ മുഴുവന്‍ ആരാധകരും തരുന്നതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷൈജു ചുംബിച്ചത്. അതേസമയം ഈ പരാമര്‍ശം കൂടി വന്നതോടെയാണ് വിമര്‍ശനങ്ങള്‍ കടുത്തത്.

IMAGE CREDIT: SHYJU DAMODARAN YOUTUBE CHANNEL
ഷൈജു വേണമെങ്കില്‍ കാലില്‍ ചുംബിച്ചോ, എന്നാല്‍ കേരളത്തിന്റെ മൊത്തമായി അത് കാണിക്കേണ്ടെന്നാണ് വിമര്‍ശനം. നിങ്ങള്‍ക്ക് ആരുടേയും കാലു നക്കാം. അതിന് കേരളത്തെ കൂട്ടു പിടിക്കരുത് എന്നാണ് ജോമി തോമസ് എന്നയാള്‍ കമന്റ് ചെയ്തത്. മാപ്പ് പറയടാ മലയാളികളോട്, കണ്ടവന്റെ കാല്‍ നക്കി മലയാളികളുടെ തലയിലിട്ടിരിക്കുന്നു, മാപ്പ് പറഞ്ഞേ മതിയാകൂ, അഭിമാന പ്രശ്‌നമാണെന്നും മറ്റൊരാള്‍ കുറിച്ചു. നിങ്ങടെ കമന്ററി ഒക്കെ ഇഷ്ടമാണ്. എന്ന് വെച്ച് നിങ്ങള് ഈ കാണിച്ചു കൂട്ടുന്നതൊക്കെ മലയാളികള്‍ക്ക് ഫുട്‌ബോളിനോടുള്ള സ്‌നേഹം കൊണ്ട് അങ്ങ് ക്ഷമിക്കുമെന്ന് കരുതരുതെന്നും അരുണ്‍ കാരച്ചിറ എന്നയാള്‍ കുറിച്ചു.

ഇവാന്റെ കാലില്‍ ഉമ്മ വെച്ച മലയാളികളില്‍ ഞാന്‍ ഇല്ലെന്നും നിരവധി പേരാണ് കുറിച്ചിരിക്കുന്നത്. അമിതമായ താരാരാധനയായിട്ടാണ് ഇതിനെതിരയുള്ള വിമര്‍ശനം. അഭിമുഖത്തില്‍ കലിയൂഷനിയെ എകെ 47 തോക്കുമായി താരതമ്യം ചെയ്തതിനെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. അതേസമയം നിരവധി പേര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഷൈജു ഏട്ടാ...ഞങ്ങള്‍ക് വേണ്ടി തൊണ്ടപൊട്ടി എടുക്കുന്ന എഫേര്‍ട്ടിന് ഒരുപാട് നന്ദിയെന്ന് മുഹമ്മദ് റോഷന്‍ എന്നയാള്‍ കുറിച്ചു. കാലില്‍ ഉമ്മ വച്ചത് ഒഴിച്ച് നല്ല ഒരു ഇന്റര്‍വ്യൂ ആയിരുന്നു എന്നും മറ്റൊരാള്‍ കുറിച്ചു.

കാലു നക്കിക്കോ നന്നായി തന്നെ, പക്ഷെ നക്കല് ഒറ്റക്ക് മതി, എല്ലാര്‍ക്കും വേണ്ടി പറയാന്‍ നീയാരാ ഷൈജു എന്നാണ് ഒരു യൂസറുടെ ചോദ്യം. താന്‍ മുത്തുകയോ നക്കുകയോ എന്തു വേണേലും ആയിക്കോ, അത് മലയാളികളുടെ അക്കൗണ്ടില്‍ വേണ്ട...നാണക്കേടുകൊണ്ട് അതൊരു 'ഘടികാരം നിലച്ച' സമയം തന്നെയായിരുന്നു ഷൈജു അണ്ണാ എന്നും മറ്റൊരാള്‍ കുറിച്ചു. അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങള്‍ നിലക്കുന്ന സമയം, ബൈ ദ ബൈ മിസ്റ്റര്‍ കാലു നക്കി കേരളത്തിന്റെ അടുത്ത ഹോം മത്സരത്തില്‍ നിങ്ങള്‍ കാണുമോ കൊച്ചിയിലെന്നുമൊക്കെയാണ് കമന്റുകള്‍.












Click it and Unblock the Notifications