എറണാകുളം-ഫോർട്ട് കൊച്ചി റൂട്ടിലെ ബോട്ട് സർവീസുകൾ വെട്ടിക്കുറച്ച നടപടി; മുഖ്യമന്ത്രിക്ക് പരാതി നൽകി യാത്രക്കാർ

കൊച്ചി: എറണാകുളം-ഫോർട്ട് കൊച്ചി മേഖലയിൽ ജലഗതാഗത വകുപ്പ് ബോട്ട് സർവീസുകൾ തുടർച്ചയായി വെട്ടിക്കുറയ്ക്കുന്നതിനെതിരെ മുഖ്യമന്ത്രി വിഡി സതീശന് പരാതി നൽകി സ്ഥിരം യാത്രക്കാർ. സർവീസുകൾ കുറഞ്ഞതോടെ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം വാട്ടർ മെട്രോ ടെർമിനൽ നിർമ്മിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജലഗതാഗത വകുപ്പ് പ്രാദേശിക ബോട്ട് സർവീസുകൾ കുറയ്ക്കുകയാണെന്നാണ് യാത്രക്കാരുടെ ആരോപണം. ആലപ്പുഴ ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലേക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിനിടെയാണ് കൊച്ചി മേഖലയിൽ സർവീസുകൾ വെട്ടിക്കുറച്ചതെന്നും അവർ പറഞ്ഞു.

kochi

ഫോർട്ട് കൊച്ചി, വൈപ്പിൻ, എറണാകുളം മേഖലകൾക്കിടയിലെ പ്രതിദിന സർവീസുകൾ 62ൽ നിന്ന് 35 ആയി കുറഞ്ഞതായി യാത്രക്കാരുടെ സംഘടന ചൂണ്ടിക്കാണിക്കുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ ഏകദേശം 20 മിനിറ്റുകൊണ്ട് യാത്ര പൂർത്തിയാക്കാൻ സാധിക്കും. വെറും ആറ് രൂപയാണ് ടിക്കറ്റ് നിരക്ക്. അതേസമയം സ്വകാര്യ ബസിൽ യാത്ര ചെയ്യാൻ 23 രൂപ ചെലവാകുകയും ഗതാഗതക്കുരുക്ക് കാരണം ഒരു മണിക്കൂറിലധികം സമയം എടുക്കുകയും ചെയ്യും.

വാട്ടർ മെട്രോയിൽ യാത്രയ്ക്ക് 40 രൂപയാണ് നിരക്ക്. ദിവസവും യാത്ര ചെയ്യുന്ന പലർക്കും ഈ നിരക്ക് താങ്ങാനാകാത്തതാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി. വെട്ടിക്കുറച്ച ബോട്ട് സർവീസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും കൂടുതൽ സർവീസുകൾ നടത്താൻ പുതിയ ബോട്ടുകൾ അനുവദിക്കണമെന്നും യാത്രക്കാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിൽ ചില സമയങ്ങളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും നിവേദനത്തിൽ പറയുന്നു.

മട്ടാഞ്ചേരിയിലേക്കുള്ള ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നും യാത്രക്കാരുടെ സംഘടന ആവശ്യപ്പെട്ടു. ഒരു വർഷത്തിലേറെയായി മട്ടാഞ്ചേരി സർവീസ് തടസപ്പെട്ടിരിക്കുകയാണ്. നാവിഗേഷൻ ചാനലിലെ ആഴം വർധിപ്പിക്കുന്നതിനായി ചെറുകിട ജലസേചന വകുപ്പ് 4.78 കോടി രൂപ ചെലവഴിച്ച് ഡ്രഡ്‌ജിങ് നടത്തിയിട്ടും സർവീസ് പുനരാരംഭിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ഡ്രഡ്‌ജിങ് ജോലികൾക്കായി അനുവദിച്ച ഫണ്ടിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവും സംഘടന ഉന്നയിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഭൂരിഭാഗം യാത്രക്കാരും സാധാരണക്കാരും ഇടത്തരം കുടുംബങ്ങളിൽപ്പെട്ടവരുമാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ടിക്കറ്റ് നിരക്ക് 10 രൂപയായി ഉയർത്തുന്നതിനെ എതിർക്കുന്നില്ലെന്നും നാറ്റ്പാക് പഠനത്തിൽ ശുപാർശ ചെയ്‌ത നിരക്ക് വർധന അംഗീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർവീസുകളുടെ എണ്ണം കുറയ്ക്കുന്നത് സാധാരണ യാത്രക്കാരെയാണ് കൂടുതൽ ബാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അറ്റകുറ്റപ്പണികൾക്കായി മാറ്റിയിട്ടുള്ള ബോട്ടുകൾ വീണ്ടും സർവീസിൽ എത്തുന്നതോടെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്നാണ് ജലഗതാഗത വകുപ്പ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma