Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതി നല്‍കാന്‍ കോണ്‍ഗ്രസ് ഓഫീസിലെത്തിയ വീട്ടമ്മയ്ക്ക് സംഭവിച്ചത്...!! അതും പട്ടാപ്പകല്‍ !ഞെട്ടും !!

കോഴിക്കോട്: കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നടന്ന രാധയുടെ കൊലപാതകം പാര്‍ട്ടിക്കുണ്ടാക്കിയ ചീത്തപ്പേര് ചില്ലറയല്ല. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗമായ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ ഉള്ളവരായിരുന്നു പ്രതികള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫീസില്‍ പോലും സ്ത്രീകള്‍ക്ക് കടക്കാനാവാത്ത അവസ്ഥയാണോ എന്ന ചോദ്യമുയര്‍ത്തുന്നതാണ് കോഴിക്കോട് നടന്ന സംഭവം.

കോൺഗ്രസ് നേതാവിനെതിരെ

കോൺഗ്രസ് നേതാവിനെതിരെ

കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ഡിസിസി സെക്രട്ടറിയുമായ രമേശ് നമ്പിയത്തിനെതിരെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പരാതി നല്‍കാനായി കോണ്‍ഗ്രസ്സ് നേതാവിന്റെ ഓഫീസിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

പീഡനത്തിന് ശ്രമം

പീഡനത്തിന് ശ്രമം

മാറാട് സ്വദേശിനിയായ വീട്ടമ്മയാണ് രമേശ് നമ്പിയത്തിന് എതിരെ പീഡനശ്രമത്തിന് പരാതി നല്‍കിയിരിക്കുന്നത്. എംപിയുടെ ശുപാര്‍ശക്കത്തിനായി കോണ്‍ഗ്രസ് നേതാവിനെ സമീപിച്ചപ്പോഴാണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നതെന്നാണ ്പരാതിയില്‍ പറയുന്നത്.

സഹായത്തിന് സമീപിച്ചു

സഹായത്തിന് സമീപിച്ചു

പരാതിക്കാരിയുടെ ഭര്‍ത്താവ് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. ഇയാള്‍ക്ക് കോഴിക്കോട്ടെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ചികിത്സാസഹായം ലഭിക്കുന്നതിന് എംപിയുടെ ശുപാര്‍ശക്കത്തിനാണ് ഡിസിസി സെക്രട്ടറിയായ രമേശ് നമ്പിയത്തിനെ സമീപിച്ചത്.

നേരിട്ട് ചെല്ലാൻ ആവശ്യം

നേരിട്ട് ചെല്ലാൻ ആവശ്യം

ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍, ഒറ്റയ്ക്ക് നേരിട്ട് ചെല്ലാന്‍ രമേശ് നമ്പിയത്ത് വീട്ടമ്മയോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം ഇവര്‍ ഭര്‍ത്താവിനൊപ്പം ഡിഡിസിസെ സെക്രട്ടിറിയെ കാണാന്‍ ചാലപ്പുറത്തുള്ള ഓഫീസില്‍ ചെന്നു.

ഭർത്താവിനെ ഒഴിവാക്കി

ഭർത്താവിനെ ഒഴിവാക്കി

സംസാരിക്കുന്നതിനിടെ ചികിത്സാ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വരാന്‍ പറഞ്ഞ് വീട്ടമ്മയുടെ ഭര്‍ത്താവിനെ രമേശ് പുറത്തേക്ക് അയച്ചു. ശേഷം യുവതിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

വീട്ടമ്മയ്ക്ക് പരുക്ക്

വീട്ടമ്മയ്ക്ക് പരുക്ക്

പുറത്ത് പോയ ഭര്‍ത്താവ് തിരിച്ചെത്തിയാണ് ഡിസിസി സെക്രട്ടറിയുടെ പിടിയില്‍ നിന്നും വീട്ടമ്മയെ രക്ഷിച്ചതെന്നും പരാതിയില്‍ പറയുന്നു. വീട്ടമ്മയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ തലയ്ക്കും കൈക്കും പരുക്കുണ്ട്.

മർദ്ദിച്ചുവെന്ന് നേതാവ്

വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി വീട്ടമ്മയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരാതിയില്‍ കസബ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഓഫീസില്‍വെച്ച് മര്‍ദിച്ചുവെന്നാരോപിച്ച് ഇവര്‍ക്കെതിരെ രമേശ് നമ്പിയത്തും പോലീസിനെ സമീപിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വായിക്കാം

Read More:ഡിഐജിക്കൊപ്പം നടി അര്‍ച്ചനയുടെ വാഹനത്തിലെ കറക്കം...! അന്ന് നടന്നത്...!! തുറന്ന് പറഞ്ഞ് നടി...!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+