ഡിഐജിക്കൊപ്പം നടി അര്‍ച്ചനയുടെ വാഹനത്തിലെ കറക്കം...! അന്ന് നടന്നത്...!! തുറന്ന് പറഞ്ഞ് നടി...!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജയില്‍ ഡിഐജി പ്രദീപ് ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടി അര്‍ച്ചന സുശീലനൊപ്പം കറങ്ങിയെന്ന വാര്‍ത്ത ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് ഇത് സംബന്ധിച്ച ഊമക്കത്ത് ലഭിക്കുന്നതോടെയാണ് വിവാദത്തിന് തുടക്കം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് നടി അര്‍ച്ചന സുശീലന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

Read Also: സ്വാമിയുടെ ലിംഗം പോയ വഴി...!!! നിർണായക വെളിപ്പെടുത്തൽ...!! എല്ലാം ഉറക്കത്തിൽ സംഭവിച്ചു...!!!

Read Also: ദുബായില്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ നടന്നത്...!! യുവതിയെ വേലക്കാരന്‍ കൊന്ന ശേഷം..!!!

വാർത്ത വളച്ചൊടിച്ചു

വാർത്ത വളച്ചൊടിച്ചു

ജയില്‍ ഡിഐജിക്കൊപ്പം നടന്ന യാത്രയെക്കുറിച്ചി വിശദമായി നടി അര്‍ച്ചന സുശീലന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ വാര്‍ത്തയെ വളച്ചൊടിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്ന് നടി ആരോപിക്കുന്നു. അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്.

കുടുംബവുമായി അടുപ്പം

കുടുംബവുമായി അടുപ്പം

തികച്ചു ഔദ്യോഗികമായ ഒരു പരിപാടിയുടെ ഭാഗമായി നടന്ന യാത്രയാണ് അന്നത്തേത് എന്ന് അര്‍ച്ചന വിശദീകരിക്കുന്നു. പോലീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായ തന്റെ അച്ഛന്റെ അടുത്ത സുഹൃത്താണ് ഡിഐജി പ്രദീപ്. ആ അടുപ്പത്തിന്റെ പേരിലാണ് തന്നെ പരിപാടിക്ക് ക്ഷണിച്ചത്.

ഒപ്പം അച്ഛനും അമ്മയും

ഒപ്പം അച്ഛനും അമ്മയും

തനിക്കൊപ്പം അച്ഛനും അമ്മയും പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നു. അച്ഛനോടുള്ള ബന്ധത്തെ തുടര്‍ന്നാണ് ഡിഐജി തങ്ങളെ വീട്ടില്‍ വന്ന് വാഹനത്തില്‍ കൊണ്ടു പോയതും പരിപാടിക്ക് ശേഷം തിരിച്ച് കൊണ്ടുവന്നു വിട്ടതുമെന്ന അര്‍ച്ചന പറയുന്നു.

താറടിച്ചു കാണിക്കൽ

ഈ ചെറിയ സംഭവത്തെ ചില മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുകയായിരുന്നു. റേറ്റിംഗ് കൂട്ടാനുള്ള വില കുറഞ്ഞ തന്ത്രമാണ് മാധ്യമങ്ങള്‍ കാണിച്ചത്. ഇതാദ്യമായല്ല തന്നെ ഇത്തരത്തില്‍ മാധ്യമങ്ങള്‍ താറടിച്ച് കാണിക്കുന്നതെന്നും അര്‍ച്ചന ആരോപിച്ചു.

അടിസ്ഥാനമില്ലാത്ത വർത്തകൾ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ അത് താനാണെന്ന തരത്തില്‍ വാര്‍ത്ത നല്‍കി. യാതൊരുവിധത്തിലുള്ള അടിസ്ഥാനവും തെളിവും ഇല്ലാതെയായിരുന്നു അത്തരത്തില്‍ തന്റെ പേരില്‍ വാര്‍ത്ത ചില മാധ്യമങ്ങള്‍ അന്ന് നല്‍കിയത് എന്നും നടി ആരോപിച്ചു.

നടികൾ പൊതുമുതലല്ല

ചാനലുകളുടെ റേറ്റിംഗ് ഉയര്‍ത്താനുള്ള പൊതുമുതലാണ് നടികള്‍ എന്ന് ധരിക്കരുതെന്നും അര്‍ച്ചന പറയുന്നു.സോഷ്യല്‍ മീഡിയയ്ക്ക് ധാരാളം നല്ല ഗുണങ്ങള്‍ ഉണ്ട്. തന്നെപ്പോലുള്ള താരങ്ങള്‍ ജനങ്ങളോട് സംവദിക്കുന്നത് തന്ന ഫേസ്ബുക്ക് വഴിയാണ്. സുഹൃത്തുക്കളാണ് തന്നെക്കുറിച്ച് ഇത്തരം വാര്‍ത്ത പ്രചരിക്കുന്ന വിവരം പറഞ്ഞത്.

ഇനി പ്രതികരിക്കും

അതേ തുടര്‍ന്നാണ് ഇത്തരമൊരു പോസ്റ്റ് ഇടാന്‍ താന്‍ തീരുമാനിച്ചതെന്നും അര്‍ച്ചന പറയുന്നു. മുന്‍പ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചപ്പോള്‍ തന്റെ തിരക്കുകള്‍ കാരണം പ്രതികരിക്കാനോ പരാതിപ്പെടാനോ സാധിച്ചിരുന്നില്ല. എന്നാല്‍ ഇനി അങ്ങനെ മിണ്ടാതിരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അര്‍ച്ചന പറയുന്നു.

ഡിഐജി അമ്മാവനെ പോലെ

ചടങ്ങിന് ശേഷം മാതാപിതാക്കള്‍ക്കും ഡിഐജിക്കും ഒപ്പം എടുത്ത ഫോട്ടോയും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ മാതാപിതാക്കള്‍ക്കൊപ്പം പോയതിനെയാണ് ചിലര്‍ ഡിഐജിക്കൊപ്പം കറക്കമെന്ന തരത്തില്‍ പ്രചരണം നടത്തിയത്. ഡിഐജി തനിക്ക് അമ്മാവനെ പോലെയാണെന്നും അര്‍ച്ചന പറയുന്നു.

അർച്ചനാ സുശീലന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Seriel Actress Archana Suseelan's explanation in facebook on controversy with jail DIG
Please Wait while comments are loading...