Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍, അവശ്യ സര്‍വീസുകള്‍ മാത്രം, ഓണത്തിന് ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. നേരത്തെ ശനിയാഴ്ച്ചയെ വാരാന്ത്യ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഞായറാഴ്ച്ചയില്‍ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൂര്‍ണമായ ലോക്ഡൗണ്‍ തന്നെ ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സ്വാതന്ത്ര്യദിനമായ അടുത്ത ഞായറാഴ്ച്ചയും ഓണത്തിനും വാരാന്ത്യ ലോക്ഡൗണ്‍ ഉണ്ടാവുകയില്ല. അതേസമയം കേന്ദ്രത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരിക്കുമ്പോഴാണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നിരുന്നത്.

1

അതേസമയം അവശ്യസാധനങ്ങള്‍ കടകള്‍ വഴി രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ വില്‍ക്കാം. പോലീസ് പരിശോധന കര്‍ശനമാക്കും. ഞായറാഴ്ച്ച മാത്രമാണ് ലോക്ഡൗണ്‍ എന്നുള്ളത് പോലീസിന് സുരക്ഷ വര്‍ധിപ്പിക്കാനുള്ള അവസരമാണ്. നാളെ മുതല്‍ നിയന്ത്രണങ്ങളും ഇളവുകള്‍ പതിവ് പോലെ തന്നെ തുടരും. ഷോപ്പിംഗ് മാളുകള്‍ നാളെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 52 തദ്ദേശസ്ഥാപനങ്ങളിലെ 266 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ വേറെയുമുണ്ട്. ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഐപിആര്‍ പ്രകാരം പുതിയ പട്ടിക ബുധനാഴ്ച്ച കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ജില്ലാ കളക്ടര്‍മാര്‍ ലോക്ഡൗണ്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഐപിആര്‍ പത്തില്‍ താഴെയായാല്‍ ഇവയെ ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് മാറ്റും.

നിലവില്‍ കോട്ടയത്തും ഇടുക്കിയിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ വാര്‍ഡുകളില്ല. മലപ്പുറത്ത് 11 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 94 വാര്‍ഡുകളാണ് ട്രിപ്പിള്‍ ലോക്ഡൗണിലുള്ളത്. കോഴിക്കോട് രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി ആറ് വാര്‍ഡുകളാണ് ഉള്ളത്. കണ്ണൂരില്‍ അഞ്ച് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നായി എട്ട് വാര്‍ഡുകളുമാണ് ട്രിപ്പിള്‍ ലോക്ഡൗണില്‍ ഉള്ളത്. എറണാകുളത്ത് പതിനൊന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് 19 വാര്‍ഡുകളുണ്ട്. തൃശൂരില്‍ 51 വാര്‍ഡുകള്‍ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലായുണ്ട്. പാലക്കാട് 39 വാര്‍ഡുകളാണ് ട്രിപ്പിള്‍ ലോക്ഡൗണില്‍ ഉള്ളത്. തിരുവനന്തപുരത്ത് ഒന്നും കൊല്ലത്ത് അഞ്ചും വാര്‍ഡുകളാണ് ഉള്ളത്.

അതേസമയം സംസ്ഥാനത്ത് നാളെ മുതല്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇത് പ്രഖ്യാപിച്ചത്. ഈ മാസം 31 വരെ വരെ തുടരും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്വകാര്യ മേഖലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി 20 ലക്ഷം ഡോസ് വാക്‌സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+