മലയോര ഹൈവേ റോഡ് നിര്‍മ്മാണത്തിനിടയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ മിഷ്യന്‍ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്
ഇരിട്ടി: മലയോര ഹൈവേ നിര്‍മ്മാണത്തിനിടയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ മിഷ്യന്‍ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്. ഉളിക്കൽ-പയ്യാവൂർ റോഡിൽ ശനിയാഴ്ച രാവിലെ 11മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കോക്കട് പുതിയതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ കോണ്‍ക്രീറ്റിനായി കൊണ്ട് വന്ന മിക്‌സര്‍ മിഷ്യന്‍ ഘടിപ്പിച്ച വാഹനം പുറകിലേക്ക് മറിയുകയായിരുന്നു.
ഈ സമയം പലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട ഊരളാങ്കല്‍ ലേബര്‍ സെസൈറ്റിയുടെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്ന ഉടന്‍ ഉളിക്കല്‍ പോലീസ് ഇരിട്ടി ഫയര്‍ ഫോഴ്‌സ് നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതോടെ വലിയ ദുരന്തത്തില്‍ നിന്നാണ് തൊഴിലാളികളെ രക്ഷിച്ചത്.

പരിക്കേറ്റ ബീഹാറി സ്വദേശികളായ ഷമിമം അന്‍സാരി(42) ഗുര്‍ഷേദ് അന്‍സാരി(35) മജുബുള്‍ എന്നിവരെ കണ്ണൂരിലെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെതിയ ഉളിക്കല്‍ എസ്ഐ ശിവന്‍ ചോടോന്‍ എഎസ്ഐ മാരായ സജീവന്‍ റ്റി, കെപി ഉണ്ണികൃഷണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും, ഇരിട്ടി ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ഫോഴ്‌സ് ജീവനക്കാരും ,













Click it and Unblock the Notifications